
യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധം
പീച്ചി ഡാമിന്റെ സംഭരണശേഷിയിൽ അധികം വെള്ളം വന്നപ്പോൾ കാലാനുസൃതമായി തുറന്നു വിടാതെ പിടിച്ചുകൊണ്ട്, ഒറ്റ ദിവസത്തിൽ മണിക്കൂറുകളുടെ ഇടവേളയിൽ ഡാമിന്റെ ഷട്ടറുകൾ 72 ഇഞ്ച് ആക്കി ഉയർത്തിയത് മൂലമാണ് 2018 ൽ പ്രളയമുണ്ടായതിനേക്കാൾ വലിയ തോതിൽ ദുസ്സഹമായ സാഹചര്യം പാണഞ്ചേരി പഞ്ചായത്ത് പരിധിയിലും തൃശ്ശൂർ ജില്ലയിലും ഉണ്ടാകുകയും, പാണഞ്ചേരിയിലെ നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും പല പ്രദേശങ്ങളും ദിവസങ്ങളോളം വൈദ്യുതിയും കുടിവെള്ളവും മുടങ്ങി ഒറ്റപ്പെട്ടു പോവുകയും കൃഷിയിടങ്ങളും വീടുകളും നശിക്കുകയും വളർത്തു മൃഗങ്ങൾക്ക് ജീവാപായം സംഭവിക്കുകയും ചെയ്തു.മറ്റനേകം കുടുംബങ്ങളുടെ വസ്തുവകകളും , കുട്ടികളുടെ പഠനോപകരണങ്ങളും , ഉടുതുണി വരെ നഷ്ടമാകുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. കാര്യങ്ങൾ മുൻകൂട്ടി കണ്ട് ചിട്ടയായ രീതിയിൽ പ്രവർത്തിച്ച് ദുരന്തം ഒഴിവാക്കേണ്ട ജില്ലാ ഭരണകൂടവും, ദുരന്ത നിവാരണ സേനകളും അതിന് നേതൃത്വം നൽകേണ്ട ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സംസ്ഥാന ചെയർമാൻ കൂടിയായ ഒല്ലൂർ MLA മന്ത്രി കെ. രാജനും സർക്കാരും തികഞ്ഞ പരാജയമാണ് എന്ന് ഒരിക്കൽ കൂടി ജനങ്ങളെ ബോധ്യപ്പെടുത്തിയിരിക്കയാണ്. 2018ലെ പ്രളയത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള ചെളിയെല്ലാംഎടുത്തു മാറ്റി പുഴ വൃത്തിയാക്കാത്തതും, പുതിയ കണ്ണാറ പാലത്തിന്റെ ഉയരം ഇല്ലായ്മയും സുഗമമായ മണലിപ്പുഴയുടെ നീരൊഴുക്കിനെ ബാധിച്ചിട്ടുണ്ട് എന്നും, ക്വാറി മാഫിയകളെ സഹായിക്കുന്നതിനു വേണ്ടിയാണ് പുഴകളിലെ മണൽ വാരൽ പുന:സ്ഥാപിക്കാത്തത് എന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിക്ക്, യൂത്ത് കോൺഗ്രസ് നേതാക്കളായ ഷൈജു കുര്യൻ, പ്രവീൺ രാജു, ജിസൻ സണ്ണി, ശ്രീജു സി എസ്, ആൽബിൻ ആന്റോ,സിബിൻ,നിബിൻ ദേവരാജ്,ഷനൂപ്, ജോസ് ഹ്യുബർട്, ലിജോ ജോർജ്, വിപിൻ വടക്കൻ, ആൽബർട്ട് ബെന്നി,സെബിൻ സജി, സജിത്ത് ചെമ്പൂത്ര കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ പി ചാക്കോച്ചൻ,ബാബു തോമസ്,ഷിബു പോൾ, P P റെജി, കെഎം പൗലോസ്, ജോൺT V, ഷിബു പീറ്റർ,ജോൺ പീച്ചി, സുധീർ ആൽപ്പാറ
തുടങ്ങിയവർ പരുപാടിയിൽ പങ്കെടുത്തു സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr


