
നടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം നടത്തി.
മാനദണ്ഡങ്ങൾ ലംഘിച്ച് പീച്ചി ഡാം തുറന്നു വിട്ട് പ്രളയം സൃഷ്ടിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടും, താമസക്കാർക്കും , കൃഷിക്കാർക്കും, സ്ഥാപനങ്ങൾക്കും ഉണ്ടായ യഥാർത്ഥ നഷ്ടം സർക്കാർ നഷ്ടപരിഹാരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടും നടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മൂർക്കനിക്കര സെന്ററിൽ നടത്തിയ ജനകീയ പ്രതിഷേധം കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗം കെ സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജേക്കബ് പോൾ അധ്യക്ഷത വഹിച്ചു.
മന്ത്രി കെ രാജൻ സ്ഥലത്തെത്തിയതിനു ശേഷം മാത്രം ഡാം തുറന്നാൽ മതി എന്ന തീരുമാനമെടുത്തതു കൊണ്ടാണ് 10 മണിക്കൂറിനുള്ളിൽ 72 ഇഞ്ച് ഷട്ടറുകൾ തുറക്കുകയും പ്രളയം ഉണ്ടാവുന്നതിന് കാരണമാവുകയും ചെയ്തതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ മന്ത്രി കെ രാജൻ ഒല്ലൂരിന്റെ ദുരന്തമായി മാറിയെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ സി അഭിലാഷ് ആരോപിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് കെ എൻ വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ടി എം രാജീവ്, എം എൽ ബേബി, ബിന്ദു കാട്ടുങ്ങൽ,ഷേർലി മോഹനൻ, ഇ എസ് അനിരുദ്ധൻ, ജിത്ത് ചാക്കോ, വി എ കൃഷ്ണൻ, സരിത സജീവ്,ടി പി മാധവൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

