പെരുന്നാൾ ഓഗസ്റ്റ് 10 മുതൽ 15 വരെ
ചുവന്നമണ്ണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളിയിലെ ശൂനോയോ നോംബ് ആചരണത്തിന്റെയും , ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുംനാളിനോട് അനുബന്ധിച്ച് വികാരി ഫാ യെൽദോ എം ജോയ് കൊടി ഉയർത്തി. ട്രസ്റ്റി ഷെനിൽ നാരേക്കാട്ട് , സെക്രട്ടറി ജോൺസൻ വള്ളിക്കാട്ടിൽ ഭരണ സമതി അംഗങ്ങൾ ഭക്ത സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.ചുവന്നമണ്ണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളിയിൽ ശൂനോയോ നോംബ് ആചരണവും ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുംനാളും വി: സൂനോറോ ( ഇടക്കെട്ട് ) സ്ഥാപനവും ആഗസ്റ്റ് 10 മുതൽ 15 വരെയുള്ള തിയതികളിലാണ് നടത്തപെടുന്നത്. 14 ന് വാഹനങ്ങളുടെ അകംബടിയോടെ തൃശൂർ ഭദ്രാസന ആസ്ഥാനമായ ഗലിലിയൻ സെന്ററിൽ നിന്നും വി സൂനോറോ (ഇടക്കെട്ട് ) ദേവാലയത്തിലേക്ക് കൊണ്ടു വരും മെത്രാപോലിത്തമാരായ
ഡോ തോമസ് മോർ തിമോത്തിയോസ്
ഡോ കുരിയാകോസ് മോർ ക്ലിമിസ് എന്നിവരുടെ കാർമികത്വത്തിൽ വി സൂനോറോ സ്ഥാപിക്കും. 15 ന് വാങ്ങിപ്പ് പെരുംനാളിൽ വി. മൂന്നിൻമേൽ കുർബാനക്ക് ഡോ തോമസ് മോർ തിമോത്തിയോസ് തിരുമേനി മുഖ്യ കാർമികത്വം വഹിക്കും