
വാണിയംപാറ ബെത് ലേഹം ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. പിടിഎ പ്രസിഡന്റ് രാഹുൽ എൻ സി പതാക ഉയർത്തി തുടർന്ന് സ്കൂൾ മാനേജർ സജി എം ജോർജ് പ്രസംഗിച്ചു. എം പി ടി എ പ്രസിഡൻറ് ലൈജി ബാബു സ്വാതന്ത്രദിന സന്ദേശം നൽകി.

ഭാരതത്തിൻ്റെ ദൃഢമായ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് അതിൻ്റെ മഹത്വം ഏറ്റുപറയാൻ ഡെലൻ ബാബു പ്രതിജ്ഞ ചൊല്ലി.
മലയാളത്തിൽ അമിത്രേയേയും ഹിന്ദിയിൽ ധൃതികയും ഇംഗ്ലീഷിൽ
ബിയയും ദക്ഷയും സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. ഏബെൽ റോബർട്ട് (യു.കെ.ജി) ൻ്റെ അമ്മ മിനി മനോഹരമായ ദേശഭക്തിഗാനം ആലപിച്ചു.

രാജ്യസ്നേഹത്തെ വളരെ സന്തോഷപൂർവ്വം അവതരിപ്പിച്ചുകൊണ്ട് കുഞ്ഞുകുരുന്നു കളുടെ ഡാൻസും നമ്മുടെ നാടിൻ്റെ മഹത്വം എത്രത്തോളം ഉണ്ടെന്ന് ഒരു ദേശഭക്തിഗാനത്തിലൂടെ ആലപിച്ചു .

നമ്മുടെ ധീര ദേശാഭിമാനികളുടെ സ്മരണയോടൊപ്പം അവരഭിമാനത്തോടെ നമ്മൾ മുന്നിൽ കാണും എന്ന വിധം മക്കളുടെ ടാബ് ളോയും ഉണ്ടായിരുന്നു.
ബിനി ടീച്ചറുടെ നന്ദി പ്രസംഗവും തുടർന്ന് ദേശീയ ഗാനത്തോട് കൂടി സ്വാതന്ത്രദിനാഘോഷം ഊർജ്ജസ്വലമായ സന്ദേശങ്ങളിലൂടെയും ഹൃദയംഗമായ ഐക്യത്തോടും കൂടി അവസാനിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx
