
കേരള സർക്കാർ ഫിഷറീസ് വകുപ്പ് പഞ്ചായത്തുകളിലൂടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് JMK അഥവ ജനകീയ മത്സ്യകൃഷി എന്ന പദ്ധതിയുടെ ഭാഗമായി തേങ്കുറുശ്ശിയിൽ 65 ഏക്കറിലായി 59 കർഷകർക്ക് ഈ വർഷത്തേക്കുള്ള മത്സ്യകുഞ്ഞുങ്ങളുടെ വിതരണം പഞ്ചായത്ത് ഹാളിൽ വെച്ച് ആലത്തൂർ എംഎൽഎ കെ.ഡി പ്രസേനൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കുഴൽമന്ദം ‘ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ ദേവദാസ് മുഖ്യ പ്രഭാഷണം നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ആർ ഭാർഗ്ഗവൻ അധ്യക്ഷനായി വൈസ്പ്രസിഡണ്ട് കെ സ്വർണ്ണമണി ചെയർമാൻ എം.കെ ശ്രീകുമാർ കെ സജിഷ മെമ്പർമാരായ വിസതീഷ് കെ ഉണ്ണി കുമാരൻ -ഓമന സുരേഷ് . ഫിഷറീസ് FO വേണു കോർഡിനേറ്റർ കെ എ അജീഷ് പ്രമോട്ടർ എം ഹരിദാസ് എന്നിവർ സംസാരിച്ചു തേങ്കുറുശ്ശി മത്സ്യകർഷകക്ലബ്ബ് മത്സ്യവിൽപനയിലൂടെ സമാഹരിച്ചതുക വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഖ്യ ചടങ്ങിൽ എം.എൽ എഏറ്റുവാങ്ങി.
ചടങ്ങിൽ 215215 മത്സ്യ കുഞ്ഞുങ്ങളാണ്
വിതരണം ചെയ്തത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx

