
വടക്കഞ്ചേരി നഗരമധ്യത്തില്‍ എത്തുന്നവർക്ക് പ്രാഥമിക കർത്തവ്യങ്ങള്‍ക്ക് സൗകര്യമില്ലാത്തത് ദുരിതമായി
ശങ്ക തീർക്കണമെങ്കില്‍ ബസ് സ്റ്റാൻഡിലോ സുനിതാ മുക്കിലുള്ള പഞ്ചായത്ത് പാർക്കിങ് സ്ഥലത്തോ പോകണം..ഇവിടങ്ങളില്‍ വൈകുന്നേരം ആറു കഴിഞ്ഞാല്‍ വിജനമാകും. പണം കൊടുത്ത് ഉപയോഗിക്കുന്ന കേന്ദ്രമാണെങ്കിലും ദുർഗന്ധവും വൃത്തിഹീനവുമാണ് ഇവിടം. ലക്ഷങ്ങള്‍ മുടക്കി ടി.ബിയുടെ മുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കൊട്ടിഘോഷിച്ച് ഇ- ടോയ്‍ലറ്റ് എന്ന പേരില്‍ ശുചിമുറി ഉണ്ടാക്കിയെങ്കിലും അകത്തുകയറിയാല്‍ ഇറങ്ങാൻ കഴിയാതെ ആളുകള്‍ കുടുങ്ങുക പതിവായപ്പോള്‍ അത് പൊളിച്ചുനീക്കി പുതിയത് നിർമിച്ചു. പക്ഷേ, തുറന്നു കൊടുത്തിട്ടില്ല.
പഴയ പഞ്ചായത്ത് കല്യാണമണ്ഡപം പൊളിച്ചുകളയുന്നതിന് മുൻമ്പ് മതിലിനോട് ചേർന്ന് ശുചിമുറി ഉണ്ടായിരുന്നു. പുതുക്കി പണിത കല്യാണമണ്ഡപത്തിന്‍റെ മുൻവശത്ത് ശുചിമുറി സൗകര്യമൊരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കല്യാണമണ്ഡപത്തിന് സമീപം ശുചിമുറി സൗകര്യം ലഭിച്ചാല്‍ ടൗണിലെത്തുന്നവർക്ക് ഒരു കിലോമീറ്റർ അകലെയുള്ള ബസ് സ്റ്റാൻഡിനെ ആശ്രയിക്കേണ്ടി വരില്ല. ദീർഘദൂരയാത്ര കഴിഞ്ഞ് തൃശൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് വരുന്ന യാത്രക്കാർ ടൗണില്‍ ബസിറങ്ങിയാല്‍ ഇപ്പോള്‍ ശുചിമുറി സൗകര്യം ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്ന അവസ്ഥയുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr
