Share this News

മംഗലംഡാം വീഴ്ലി റോഡിൽ കൽവർട്ടിനു സമീപത്തുനിന്ന് ചാക്കിൽ കെട്ടിയ നിലയിൽ 10 കിലോഗ്രാം കഞ്ചാവ് മംഗലംഡാം പൊലീസ് കണ്ടെടുത്തു.
രണ്ട് കിലോഗ്രാം വീതമുള്ള 5 പാക്കറ്റുകളിലായാണ് കഞ്ചാവ് ചാക്കിൽ സൂക്ഷിച്ചിരുന്നത്. മംഗലംഡാം പരിസര പ്രദേശങ്ങളിൽ ലഹരിമാഫിയ പിടിമുറുക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം നടത്തുന്നതിനിടയിൽ സംശയാസ്പദമായി റോഡരികിൽ ചാക്കു കെട്ട് കിടക്കുന്നതു കണ്ടു പരിശോധിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം.
മംഗലംഡാം പൊലീസ് ഇൻസ്പെക്ടർ എസ്.അനീഷ്, എസ്ഐ കെ.എ.ഷാജു, സി.വിനീത്, എ.ഹരി എന്നിവരാണു സംഘത്തിൽ ഉണ്ടായിരുന്നത്.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr

Share this News