

ഇടുങ്ങിയ റോഡുകളില്‍ വീർപ്പുമുട്ടുകയാണു വടക്കഞ്ചേരി ടൗണ്‍. കിഴക്കഞ്ചേരി റോഡാണ് ഏതുസമയവും വാഹനക്കുരുക്കില്‍ കുടുങ്ങുന്നത്..
ദീർഘവീക്ഷണത്തോടെയുള്ള ടൗണ്‍ വികസനം ഇല്ലാത്തതാണു ടൗണില്‍ വികസന വെളിച്ചം അന്യമാക്കുന്നതെന്നു ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ വ്യക്തികളുടെ കുറെ ഷോപ്പിംഗ് കോംപ്ലക്സുകളും സ്ഥാപനങ്ങളുമല്ലാതെ പഞ്ചായത്തിന്‍റെ സ്വന്തം വലിയ വികസന പദ്ധതികളൊന്നും ഇനിയുമായിട്ടില്ല.
നിന്നുതിരിയാൻ ഇടമില്ലാത്ത ബസ് സ്റ്റാൻഡിനടുത്തെ ശിവരാമ പാർക്ക് വികസനമാണു ഇപ്പോള്‍ ഹൈലൈറ്റ് ചെയ്യുന്ന പദ്ധതി.
ഏതാനും സെന്‍റ് മാത്രം സ്ഥലമുള്ള ശിവരാമപാർക്ക് വികസനത്തിനായി ഒരുകോടിയോളം രൂപയുടെ പദ്ധതി വരുന്നുണ്ട്. ടൗണിലെ പഴയ കല്യാണമണ്ഡപം പൊളിച്ചുമാറ്റി പുതിയ കമ്യൂണിറ്റി ഹാള്‍ വന്നു എന്നതു മാത്രമാണ് എടുത്തു പറയാവുന്ന മറ്റൊന്നുള്ളത്.
അതിനാണെങ്കില്‍ വാഹനപാർക്കിംഗ് സൗകര്യവുമില്ല. എല്ലാ നിയമങ്ങളും പാലിച്ചു നിർമിക്കേണ്ട കെട്ടിടത്തിനാണു ഈ ന്യൂനത.
പഴയ കല്യാണമണ്ഡപം പൊളിച്ചു മാറ്റി പിന്നീട് ഒന്നരപതിറ്റാണ്ട് കഴിഞ്ഞാണ് കെട്ടിടം നിർമിച്ചത്.
ടൗണിലെ മാർക്കറ്റ് റോഡുകളായ കിഴക്കഞ്ചേരി റോഡ്, ഗ്രാമം റോഡുകള്‍ ഇന്നും സ്ഥലപരിമിതികളില്‍ വീർപ്പുമുട്ടുകയാണ്. പഴമകളുടെ ശേഷിപ്പുകള്‍ പോലെയാണ് ഇന്നും ഇവിടുത്തെ വികസനം.
രണ്ടു വലിയവാഹനം വന്നാല്‍ പിന്നെ കുരുക്കു മുറുകും. ഏറെനേരം പുറകോട്ടും മുന്നോട്ടും എടുത്തുവേണം വാഹനങ്ങള്‍ക്ക് രക്ഷപ്പെട്ടു പോകാൻ. ഇതിനിടെ തട്ടലോ മുട്ടലോ ഉണ്ടായാല്‍ എല്ലാം നിലയ്ക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr
