അക്ഷയജ്യോതി 2.0. സ്‌ക്രീനിംഗ് നടത്തി

Share this News


പാലക്കാട്‌ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിദ്യ കെ. ആർ. അവർകൾ (ആരോഗ്യം) പ്രത്യേകം രൂപകല്പന ചെയ്ത പദ്ധതി പ്രകാരം, ജില്ലയിൽ ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയുമായി ബന്ധപ്പെട്ട്, പട്ടിക വർഗ വിഭാഗത്തിലെ 15 വയസിനു താഴെയുള്ളവരിൽ ,  ക്ഷയരോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി, രോഗനിർണയത്തിന് വേണ്ടി കഫo ശേഖരിച്ചു, രോഗം നിർണയിക്കുന്നവർക്ക് പൂർണ ചികിത്സ നൽകുന്ന പരിപാടിയാണ് അക്ഷയജ്യോതി 2.0.

പ്രസ്തുത പരിപാടിയുടെ ഭാഗമായി നെല്ലിയാമ്പതി പ്രദേശത്തെ ചെറുനെല്ലി ട്രൈബൽ നഗറിലെ നിവാസികൾ, കഴിഞ്ഞ മാസം ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന്, ഇപ്പോൾ പോത്തുണ്ടി ജലസേചന വകുപ്പിന്റെ ഡോർമെട്രിയിൽ താമസിച്ചു വരുന്ന ഇവരെ ഇന്നെല നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആശ വർക്കർമാരായ റീന എം. എൽ, ബീന സജീവൻ, ഷീന പി. കെ എന്നിവരും, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അഫ്സൽ.ബി യും അടങ്ങുന്ന സംഘം നേരിൽ സന്ദർശിച്ചു, ബോധവൽക്കരണം നൽകുകയും, തുടർന്ന് രോഗലക്ഷണങ്ങൾ ഉള്ളവരുടെ കഫം പരിശോധനയ്ക്ക് വേണ്ടി ശേഖരിക്കുകയും ചെയ്തു.

ഫോട്ടോ : അക്ഷയ ജ്യോതി 2.0 യുടെ ഭാഗമായി ചെറുനെല്ലി ആദിവാസി നഗറിലെ നിവാസികളെ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആശ വർക്കർമാർ സ്‌ക്രീനിംഗ് നടത്തുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!