തരൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിടിഎസ് ജെൻഡർ റിസോഴ്സ് സെൻ്റർ(GRC) ഉദ്ഘാടനം തരൂർ എം.എൽ.എ പി.പി സുമോദ് നിർവഹിച്ചു.
തരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രമണി ടീച്ചറുടെ അദ്ധ്യക്ഷതയിൽ തരൂർ CDS ചെയർപേഴ്സൻ ഗിരിജ സുന്ദരൻ സ്വാഗതം പറഞ്ഞ പ്രസ്തുത പരിപാടിയിൽ വാർഡ് മെമ്പർമാർ ആശംസകൾ അറിയിച്ചു.CDS അക്കൗണ്ടൻ്റ് മഹേഷ്, വൈസ് ചെയർപേഴ്സൻ ബിനു മോൾ, CDS മെമ്പർമാർ, RP മാർ എന്നിവർ പങ്കെടുത്തു.ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിൽ, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യയും അതിനെതിരായി നാം പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചും കമ്മ്യൂണിറ്റി കൗൺസിലർ രജനി സംസാരിച്ചു. സ്നേഹിത, GRC പ്രവർത്തനങ്ങളെ കുറിച്ച് വിശദ്ധീകരിച്ചു.
സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരായി കഴിഞ്ഞ പത്ത് വർഷമായി പാലക്കാട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് സ്നേഹിത. സ്നേഹിതയുടെ കീഴിൽ എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീയുടെ സഹകരണത്തോടെ GRC പ്രവർത്തിച്ചു വരുന്നു. കൗൺസിലിംഗ്, നിയമസഹായം, താത്കാലിക ഷെൽട്ടർ എന്നിവ സൗജന്യമായി ഈ സ്ഥാപനത്തിൽ ലഭ്യമാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr