Share this News

വാൽക്കുളമ്പ് പനം കുറ്റി മലയോര ഹൈവേയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് വാൽക്കുളമ്പ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ തൈകൾ നട്ടു. വാർഡ് പ്രസിഡൻ്റ് റോയി മുണ്ടൻചിറ അധ്യക്ഷത വഹിച്ച ചടങ്ങിൽ അരുൺ മാണിക്യത്തിൽ സ്വാഗതം പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി ഡോ. അർസലാം നിസാം പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ വി കണ്ണൻ,മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി ചന്ദ്രൻ,ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് സുനിൽ എം പോൾ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ലീലാമ്മ ജോസഫ്,മറിയക്കുട്ടി ജോർജ്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെസ്റ്റിൻ ചാക്കോ,മണ്ഡലം സെക്രട്ടറി കെ ജി പ്രദീപ്, ആണ്ടവൻ കരടിയള, തങ്കച്ചൻ ചെറുവള്ളി കൂടി നന്ദി പ്രകാശിപ്പിച്ച ചടങ്ങിൽ വാൽക്കുളമ്പിലെയും പനംകുറ്റിയിലെയും കോൺഗ്രസ് പ്രവർത്തകരും, നാട്ടുകാരുംപങ്കെടുത്തു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News