ഓണത്തോടനുബന്ധിച്ച് കൊഴിഞ്ഞാമ്പാറ പാറുമാൻചള്ള റേക്ക‌്‌ള ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കാളവണ്ടിയോട്ടമത്സരം നടന്നത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിമുതൽ ഒരുമണിവരെ വെള്ളാരങ്കൽ മേട്-മുട്ടിമമ്പള്ളം റോഡിലായിരുന്നു മത്സരം.കൊഴിഞ്ഞാമ്പാറ, വണ്ടിത്താവളം, അത്തിക്കോട്, പരിശിക്കൽ, വേലന്താവളം, തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂർ, ആനമല എന്നിവിടങ്ങളിൽനിന്നാണ് മത്സരത്തിന് കാളകളെ കൊണ്ടുവന്നത്. 200, 300 മീറ്റർ ഇനങ്ങളിലാണ് മത്സരം നടന്നത് ഇരുവിഭാഗങ്ങളിലായി 80 ജോഡി കാളകളെയാണ് മത്സരത്തിനിറക്കിയത്. 200 മീറ്റർ മത്സരത്തിൽ വിഷ്ണു വണ്ണാമടയുടെ കാളകൾ ഒന്നാംസ്‌ഥാനവും പുഷ്പരാജ് പരിശക്കല്ലിെന്റ കാളകൾ രണ്ടാംസ്ഥാനവും നേടി.
300 മീറ്റർ മത്സരത്തിൽ ബി.കെ. ശിവവിഷ്ണു അഞ്ചാംമൈൽ, എം. മോഹൻകുമാർ മണ്ട്രാംപാളയം, പൊള്ളാച്ചി. എന്നിവരുടെ കാളകളുമാണ് വിജയിച്ചത്. മത്സരത്തിന്റെ സമാപനയോഗം കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ് ഉദ്ഘാടനംചെയ്‌തു. എൻ. വിജയാനന്ദ് അധ്യക്ഷനായി. പ്രവേശന ഫീസായി ലഭിച്ച തുകയിൽ ചെലവുകഴിച്ചു ബാക്കിയുള്ള തുക വയനാട് ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് ക്ലബ്ബ് ഭാരവാഹികളായ എം. സെന്തിൽ, എം. ഇസ്‌മയിൽ, എ. നിസാർ, ബി. റഹ്‌മത്തുള്ള, ബി. ബിജു എന്നിവർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr