വടക്കഞ്ചേരി മേൽപ്പാലത്തിൽ ബൈക്കും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ദേശീയപാത വടക്കഞ്ചേരിയിൽ മേൽപ്പാലത്തിൽ ബൈക്കും മറ്റൊരു വാഹനവും ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ധോണി ഉമ്മിണി പഴമ്പുള്ളി വീട്ടിൽ ബി.അനിൽകുമാറാണ് (24) മരിച്ചത്. മാതൃഭൂമി പാലക്കാട് യൂണിറ്റിലെ ജീവനക്കാരനാണ്. അനിൽകുമാർ സഞ്ചരിച്ച ബൈക്ക് അതേ ദിശയിൽ സഞ്ചരിച്ച വാഹനവുമായി ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. വെള്ളിയാഴ്ച പുലർച്ചെ 1:45നാണ് അപകടം. തൃശ്ശൂരിൽ സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അനിൽകുമാർ. ഇടിയുടെ ശക്തിയിൽ റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ വന്ന യാത്രക്കാർ വിവരമറിയച്ചതനുസരിച്ച് വടക്കഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി. ദേശീയപാത ടോൾ കേന്ദ്രത്തിലെ ആംബുലൻസിൽ ഉടനെ തൃശ്ശൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെ ങ്കിലും മരിച്ചു. ഇടിച്ച വാഹനം കണ്ടെത്തുന്നതിനായി പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. അച്ഛൻ: ബാലകൃഷ്ണൻ. അമ്മ: തങ്കമണി . സഹോദരൻ: അരുൺകുമാർ.