Share this News

വടക്കഞ്ചേരി ഗവർമെൻ്റ് ആയുർവേദ ആശുപത്രിയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി
2024-25 നാഷണൽ ആയുഷ് മിഷൻ
പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപ അനുവദിച്ചു .വടക്കഞ്ചേരി ഗവൺമെൻ്റ് ആയുർവേദ ആശുപത്രിക്ക് പേവാർഡ് & മറ്റ് അനുബന്ധ പ്രവൃത്തികൾക്കായി നാഷണൽ ആയുഷ് മിഷൻ(NAM) 2024-25 വർഷത്തെ ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിന് വേണ്ടി തരൂർ എംഎൽഎ പി പി സുമോദ് അപേക്ഷ സമർപ്പിച്ചിരുന്നു. പേവാർഡ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വരുന്നത് വടക്കഞ്ചേരി ഗവ .ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സ ഉൾപ്പെടെ ആവശ്യമുള്ള രോഗികൾക്ക് ഏറെ ആശ്വാസകരമാണെന്ന് എംഎൽഎ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr

Share this News