ബി സി സി ഐ യുടെ നേതൃത്വത്തിൽ ഗുജറാത്തിൽ നടക്കുന്ന അണ്ടർ -19 വനിത ക്രിക്കറ്റ് ലീഗിൽ കേരള ടീമിന്റെ വിക്കറ്റ് കീപ്പർ ബറ്റാറായ പാലക്കാട് കിഴക്കഞ്ചേരി പ്ലാച്ചിക്കുളമ്പ് സ്വദേശി വിസ്മയ ഇ ബി 50 പന്തിൽ 48 റൺസെടുത്ത് കേരള ടീമിനെ വിജയിപ്പിച്ചു. വിസ്മയയാണ് കളിയിലെ താരവും.
പാലക്കാട് ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിസ്മയ രണ്ടു വർഷമായി കേരള ടീം അംഗമാണ്. ലീഗ് ഘട്ടത്തിൽ അഞ്ചു കളികളാണുള്ളത്. ശക്തരായ പഞ്ചാബിനേയും,ഉത്തരാഘണ്ടിനെയും തോൽപിച്ചു. ഇനി മേഘാലയ, ഹൈദരാബാദ്, ജമ്മു കാശ്മീർ എന്നീ ടീമികളുമായാണ് ഏറ്റുമുട്ടേണ്ടത്. ഇനിയുള്ള മൂന്നു കളികളും ജയിച്ചു നേരിട്ട് സെമിയിൽ എത്താൻ കഴിയും എന്ന പ്രതീക്ഷയാണ് ടീമിനുള്ളത്. ഏതെങ്കിലും കളി തോറ്റാലും പോയന്റ് അടിസ്ഥാനത്തിൽ സെമിയിൽ എത്തുമെന്ന് വിസ്മയ ‘സുപ്രഭാത’ ത്തോട് പറഞ്ഞു.മുൻ ഇന്ത്യൻ വനിത വേൾഡ് കപ്പ് പ്ലെയർ ആയിരുന്ന ബംഗാൾ സ്വദേശി റുമാലിദാർ ആണ് കേരള ടീമിന്റെ കോച്ച്.
പതിനാറ് അംഗ കേരള ടീമിൽ മൂന്നു പേർ പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി മേഖലയിൽ നിന്നാണ്. വിസ്മയയെ കൂടാതെ വടക്കഞ്ചേരി പാളയം സ്വദേശിനി ആതിലയും,മംഗലം ഡാമിൽ നിന്നുള്ള ഗൗരിയും.
ഇപ്പോൾ മലപ്പുറത്തു ഓപ്പൺ സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ വിസ്മയ പത്താം ക്ലാസ്സ് മുതൽ പാലക്കാട് ജില്ലാ ടീമിലുണ്ട്. എൽ പി സ്കൂളിൽ പഠിക്കുമ്പോൾ മുതൽ തന്നെ കലാ കായിക രംഗത്ത് നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയ വിസ്മയ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ റിട്ടയർ ചെയ്യുന്ന പ്രധാന അധ്യാപികയേക്കുറിച്ച് “ഗുരുദക്ഷിണ” എന്ന അര മണിക്കൂർ ഡോക്യൂമെന്ററി ഫിലിം എടുത്ത് നാടിനെ വിസ്മയിപ്പിച്ച പ്രതിഭയാണ്.പഠനത്തിലും മുന്നിൽ നിൽക്കുന്ന വിസ്മയ പത്താം ക്ലാസ്സിൽ ഫുൾ ഏ പ്ലസ്സ് നേടിയാണ് ജയിച്ചത്.കിഴക്കഞ്ചേരി പ്ലാച്ചിക്കുളമ്പ് ഇറായിക്കൽ വീട്ടിൽ ബിനുവിന്റെയും ശ്രീദേവിയുടേയും മൂന്നു മക്കളിൽ ഇളയവളാണ് വിസ്മയ. സഹോദരങ്ങൾ വിനീത, വിനീത്.
ബാറ്റിംഗിൽ വിസ്മയം തീർത്തു കിഴക്കഞ്ചേരി സ്വദേശി വിസ്മയ ; ഉത്തരാഖണ്ഡിനെതിരെ കളിയിലെ താരം
Share this News
Share this News