വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി പൊതുയോഗം നടത്തി

Share this News

വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി പൊതുയോഗം നടത്തി

വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി ആലത്തൂരിൽ നടത്തിയ പൊതുയോഗം സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്‌തു. മലപ്പുറം ജില്ലയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ്റേതായി ദേശീയ മാധ്യമത്തിൽ വന്ന പരാമർശം ആർ.എസ്.എസ്സിന് രാഷ്ട്രീയനേട്ടം കൊയ്യാൻ വഴിമരുന്നിട്ടെന്ന് അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് രാഷ്ട്രീയ നേട്ടങ്ങൾക്കും സ്വന്തം താല്പര്യത്തിനും വേണ്ടി
കേരളത്തിൽ നിലനിൽക്കുന്ന ഇസ്ലാമോഫോബിക് അന്തരീക്ഷത്തെ പ്രയോജനപ്പെടുത്തി ആർഎസ്എസിന്റെ അതേ ആശയങ്ങളും നിലപാടുകളുമാണ്
മുഖ്യമന്ത്രി സ്ഥാനത്തിരുന്ന്
പിണറായി വിജയൻ ഉയർത്തിപ്പിടിക്കുന്നത് എന്നും ഇതു വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ കേരളത്തിൽ ഉണ്ടാക്കും  അദ്ദേഹം ആരോപിച്ചു. ജില്ലാ ഖജാൻജി എ. ഉസ്‌മാൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രൻ പുതുക്കോട്, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർമാരായ
ശരീഫ് പള്ളത്ത്, ബാബൂ തരൂർ, ആലത്തൂർ മണ്ഡലം പ്രസിഡന്റ്  ഹമീദ് എരുമയൂർ,
തരൂർ മണ്ഡലം പ്രസിഡന്റ് ഷരീഫ് തോണിപ്പാടം,
നെന്മാറ മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് പയ്യൂർ എന്നിവർ സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!