

നവരാത്രി ദിനങ്ങൾക്ക് സുകൃതം പകർന്ന് ബൊമ്മ ക്കൊലുവിൽ വൈവിധ്യമൊരു ക്കി കുഴൽമന്ദം കുളവൻമുക്ക് സ്വദേശിനി ശെൽവി ശിവകമാർ. തമിഴ് ബ്രാഹ്മണരുടെ നവരാത്രി ആചാരങ്ങളുടെ ഭാഗമായാണ് ബൊമ്മക്കൊലുവയ്ക്കൽ. ബൊമ്മക്കൊലു വെറുമൊരു പ്രദർശന ത്തിന് വേണ്ടിയല്ലെന്നും പ്രാധാന്യമുള്ളതും പുരാതന ഗ്രന്ഥങ്ങളു മായി ബന്ധപ്പെട്ടതാണെന്നും സൂര്യഗോൾഡ് ലോൺ എം ഡി ശിവകുമാറിന്റെ ഭാര്യ ശെൽവി പറയുന്നു.രാമായണം, പുരാണങ്ങൾ, ദശാ വതാരം എന്നിവ പോലെ ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേ ക്ക് കൈമാറ്റം ചെയ്യപ്പെടുന്ന കഥ കളെ ആഘോഷിക്കുന്ന തരത്തി ലാണ് ബൊമ്മക്കൊലു ക്രമീക രിച്ചിരിക്കുന്നത്. ദേവീപ്രീതിയ്ക്കായി അലങ്കരിച്ച വിവിധ ബൊമ്മകൾ തട്ടുകളിൽ നിരത്തിവെച്ച് പൂജ നടത്തുന്നതാണ് ആചാരം. ഭക്തിയുടെയും സമർപ്പണത്തിന്റെയും ഒമ്പത് ദിനരാത്രങ്ങളിൽ ബൊമ്മക്കൊലുവിന് മുന്നിൽ പൂജയും ഭജനയും ഉണ്ടാകുമെന്നും ശെ ൽവി പറയുന്നു. ഞായറാഴ്ച പൂജ വെയ്പും തിങ്കളാഴ്ച മഹാനവമിയും
ചൊവ്വാഴ്ച വിജയദശമിയും ആ ഘോഷിക്കാനൊരുങ്ങുകയാണ് ജില്ലയും വിദ്യാർത്ഥികളും.

.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HTU5rPnaMWG9YncrKipPRr

