പന്നിയങ്കര ടോൾ പ്ലാസയിൽ വക്കീൽ നോട്ടീസ് കത്തിച്ച് പ്രതിഷേധം

Share this News

പന്നിയങ്കര ടോൾ പ്ലാസയിൽ വക്കീൽ നോട്ടീസ് കത്തിച്ച് പ്രതിഷേധം

സ്കൂൾ വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ എന്നിയുടെ നേതൃത്വത്തിൽ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രതിഷേധ ജ്വാല തെളിച്ചു.
ഒരു കാരണവശാലും സ്കൂൾ വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നും മറിച്ച് തീരുമാനം ഉണ്ടായാൽ വിദ്യാർഥികൾ ഉൾപ്പെടെ ടോൾ പ്ലാസ ഉപരോധിക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. ടോൾ അധികൃതർ സ്കൂൾ വാഹന ഉടമകൾക്ക് അയച്ച വക്കീൽ നോട്ടീസ് ടോൾ പ്ലാസക്ക് മുൻപിൽ കത്തിച്ചുകൊണ്ടാണ് പ്രതിഷേധ സമരം അവസാനിപ്പിച്ചത്.
വടക്കഞ്ചേരി പഞ്ചായത്ത് അംഗം അമ്പിളി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജനകീയവേദി ചെയർമാൻ ബോബൻ ജോർജ്  അധ്യക്ഷനായി. പന്തലംപാടം ജനകീയ കൂട്ടായ്മ പ്രസിഡന്റ് ജോർസി ജോസഫ്, ജനകീയവേദി ജനറൽ കൺവീനർ  ജിജോ ജെയിംസ് അറയ്ക്കൽ, , സ്കൂൾ ബസ് ഓണേഴ്സ് കൂട്ടായ്മ പ്രസിഡന്റ് സാജൻ മാത്യു, എൽജെപി ജില്ലാ പ്രസിഡന്റ് ജനാർദ്ദനൻ താളിക്കോട്, ജനകീയവേദി വൈസ് ചെയർമാൻ സി.കെ.അച്യുതൻ,
കൺവീനർ കെ.ശിവദാസ്, ഷിബു ജോൺ, പി.ജെ.ജോസ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പ്രതിഷേധമായി ടോൾ പ്ലാസ ഓഫിസിലെത്തി
വക്കീൽ നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HTU5rPnaMWG9YncrKipPRr

Share this News
error: Content is protected !!