മലയോര പാതകളിലെല്ലാം കാട്ടുപന്നികള്‍ക്ക് താവളമൊരുക്കി പൊന്തക്കാടുകള്‍

Share this News

മലയോര പാതകളിലെല്ലാം കാട്ടുപന്നികള്‍ക്ക് താവളമൊരുക്കി പൊന്തക്കാടുകള്‍

മലയോര പാതകളിലെല്ലാം കാട്ടുപന്നികള്‍ക്ക് താവളമൊരുക്കി പൊന്തക്കാടുകള്‍. വാഹനയാത്രക്കാരെ അപകടത്തിലാക്കുന്ന പാതയോരങ്ങളിലെ പൊന്തക്കാടുകള്‍ അധികൃതർ കണ്ട മട്ടില്ല.പന്നിക്കൂട്ടങ്ങള്‍ ചാടി ഏതുസമയവും അപകടം സംഭവിക്കാവുന്ന സ്ഥിതിയിലാണ് പാതകളുടെ ഇരുവശങ്ങളിലും പൊന്തക്കാടുകള്‍ നിറഞ്ഞുനില്‍ക്കുന്നത്.

പന്നികളുടെ ആക്രമണത്തില്‍ ഓട്ടോമറിഞ്ഞ് ഡ്രൈവർ മരിക്കാനിടയായ വടക്കഞ്ചേരി – പുളിങ്കുട്ടം റോഡില്‍ ആയക്കാട് പാടത്ത് ടാർ റോഡ് വരെയാണ് ഇരുഭാഗത്തും പൊന്തക്കാടുള്ളത്.

ഒരു വർഷം മുമ്പാണ് ഈ പാടത്ത് വച്ച്‌ പന്നിക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ ഓട്ടോമറിഞ്ഞ് അപകടമുണ്ടായത്. മംഗലം – ഗോവിന്ദാപുരം സംസ്ഥാനപാതയില്‍ കരിപ്പാലിയിലും കൊഴുക്കുള്ളി – മുടപ്പല്ലൂർ റോഡില്‍ പുഴ പാലത്തിനടുത്തും പഞ്ചായത്ത് റോഡുകളിലുമെല്ലാം ഇത്തരം അപകട കെണികളുണ്ട്.മലയോരപാതകളാണ് ഏറെ അപകടമുണ്ടാക്കുന്നത്. ഇരുചക്ര വാഹന യാത്രികർ കൂടുതല്‍ കരുതല്‍ വേണം. പന്നികള്‍ കൂട്ടത്തോടെ പായുമ്പോള്‍ വാഹനത്തില്‍ തട്ടി
വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തില്‍പ്പെടും.

.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HTU5rPnaMWG9YncrKipPRr

Share this News
error: Content is protected !!