
ദേശീയപാത വടക്കഞ്ചേരി പന്നിയങ്കര ശങ്കരംകണ്ണംതോടിന് ഉള്ള കുഴിയിൽ വീണ് തെറിച്ച് വീണ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.ഒരാൾക്ക് പരിക്ക്. തൃശൂർ വെണ്ണൂർ മാഞ്ചാടി മങ്കരവീട്ടിൽ വിജയകുമാർ (48) ആണ് മരിച്ചത്.കൂടെ സഞ്ചരിച്ച ബന്ധു മാഞ്ചാടി മങ്കര വീട്ടിൽ സാനിഷ് (30 ) ന് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടുകൂടി ചെമ്മണാംകുന്ന് ക്ഷീരസംഘത്തിന് മുൻവശത്താണ് അപകടം സംഭവിച്ചത്.വടക്കഞ്ചേരി ഭാഗത്തേക്ക് വരുകയായിരുന്ന സ്കൂട്ടർ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.ദേശീയപാത നിർമ്മാണത്തിലെ അപാകതയാണ് അപകടകാരണമെന്ന് പറയുന്നു. ഈ ഭാഗത്ത് കുഴി രൂപപെട്ടിട്ട് മാസങ്ങളായിട്ടും ശാസ്ത്രീയമായ രീതിയിൽ ടാറിംഗ് ചെയ്യാൻ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല അപകടത്തിൽ പെട്ടവരെ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.വിജയകുമാറിൻ്റെ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr
