പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം

Share this News

അംഗീകാര നിറവിൽ പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം. ഒക്ടോബർ ആദ്യ വാരം NQAS (National Quality Assurance Standards) പരിശോധന സംഘം പുതുക്കോട് കുടുംബരോഗ്യ കേന്ദ്രം സന്ദർശിച്ചിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയുടെ ഫലത്തിൽ 94.97% മാർക്കോടെ NQAS അംഗീകാരം ലഭിച്ചു. 8 കാറ്റഗറിയിലായി 3500 ഓളം ഘടകങ്ങൾ പരിശോധിച്ചാണ് NQAS സംഘം  കുടുംബരോഗ്യ കേന്ദ്രത്തിനു ദേശീയ അംഗീകാരം നൽകിയിരിക്കുന്നത്.
മൂന്ന് വർഷത്തേക്കാണ് അംഗീകാരം. തുടർന്ന് പുന: പരിശോധന ഉണ്ടായിരിക്കും.
NAQS അംഗീകാരം ലഭിച്ചത്തിന്റെ ഫലമായി കുടുംബരോഗ്യ കേന്ദ്രത്തിനു 2 ലക്ഷം രൂപ വാർഷിക ഇൻസെന്റീവ് ലഭിക്കുന്നതാണ്.
NQAS നിലവാരത്തിലേക്കു എത്തിക്കുവാനായി പഞ്ചായത്ത്‌ ഭരണ സമിതിയുടെ നേതൃത്വത്തിൽ MLA – തദ്ദേശ സ്ഥാപനങ്ങൾ മുഖാന്തിരം അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയിരുന്നു.
ദേശീയ അംഗീകാര നിറവിലേക്കു  കുടുംബരോഗ്യ കേന്ദ്രത്തിന്റെ വളർച്ചക്ക് കൂട്ടു നിന്ന മെഡിക്കൽ ഓഫീസർമാർ, ഡോക്ടർമാർ, നേഴ്സ്മാർ, ആശുപത്രി ജീവനക്കാർ, ആശാ വർക്കർമാർ, ജന പ്രതിനിധികൾ,  അഭ്യുദയകാംക്ഷികൾ തുടങ്ങി എല്ലാവർക്കും പഞ്ചായത്ത്‌ നന്ദി അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FVTPfw1ymytDHezSaqnZYw


Share this News
error: Content is protected !!