
തരൂർ ഗ്രാമപഞ്ചായത്തിൽ ദേശീയ ആയുർവേദ ദിനാചാരണം സംഘടിപ്പിച്ചു
ആഗോള ആരോഗ്യത്തിന് ആയുർവേദ നൂതന രീതികൾ എന്ന ലക്ഷ്യവുമായി ഒൻപതാമത് ദേശീയ ആയുർവേദ ദിനചരണത്തിന്റെ ഭാഗമായി സംസ്ഥാനവും,രാജ്യവും ആയുർവേദ ദിനാചരണം ഒക്ടോബർ 29 ന് ആഘോഷിക്കപ്പെട്ടു.
ഇതിന്റെ ഭാഗമായി തരൂർ ഗ്രാമപഞ്ചായത്തും ആയുർവേദ ആശുപത്രിയും സംയുക്തമായി ഒക്ടോബർ 29 മുതൽ ഒരാഴ്ച്ച നീളുന്ന നിരവധി പ്രചരണ പദ്ധതികളാണ് നടത്തി വരുന്നത്
തരുരിലെ ദേശീയ ആയുർവേദ ദിനാചാരണം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെന്തമരാക്ഷൻ ഉദ്ഘാടനം നിർവഹിച്ചു
ലോക ആരോഗ്യത്തിന് ആയുർവേദ നൂതന രീതികൾ എന്ന വിഷയത്തിൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ :രവീന്ദ്രൻ പ്രഭാഷണം നടത്തി.പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും ആയുർവേദ ആരോഗ്യ പ്രതിരോധ ഔഷധ പാനീയവും ഔഷധ അടയും വിതരണം നടത്തി .തരൂർ പാര മെഡിക്കൽ വിദ്യാർത്ഥികൾക്ക് ആരോഗ്യം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ ആയുർവേദ ആശുപത്രിയിലെ ദ്രവ്യ ഗുണ വീജ്ഞാനം വിദഗ്ധ ഡോ ദിവ്യ യോഹന്നാൻ ക്ലാസെടുത്തു.ക്ലാസിൽ പങ്കെടുത്ത കുട്ടികൾക്കായി ഡോ : രവീന്ദ്രൻ ടി വി ആയുർവേദ പ്രശ്നോത്തരിയും നടത്തി സമ്മാനാർഹരെ കണ്ടെത്തി.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

