പാലക്കാട് ഉപതിരഞ്ഞടുപ്പ് ; സി.ഇ.ഒയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി

Share this News



ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ പ്രണബ്‌ജ്യോതിനാഥിന്റെ നേതൃത്വത്തില്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടത്തിപ്പ്‌സംബന്ധിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. പോളിങ് ബൂത്തുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പ്രശ്നബാധിത ബൂത്തുകളിലെ സുരക്ഷ ഒരുക്കങ്ങള്‍, പോളിങ്ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം തുടങ്ങിയവസംബന്ധിച്ച്കളക്ട്രേറ്റ്‌കോണ്‍ഫറസ്ഹാളില്‍ നടന്ന അവലോകനയോഗത്തില്‍വിലയിരുത്തി. യോഗത്തില്‍ ‘ ഇലക്ഷന്‍ മാനേജ്മെന്റ് പ്ലാന്‍’ എന്ന പുസ്തകംജില്ലാതിരഞ്ഞെടുപ്പ്ഉദ്യോഗസ്ഥകൂടിയായജില്ലകളക്ടര്‍ഡോ.എസ്.ചിത്ര ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. അസി. കളക്ടര്‍ഡോ. എസ്‌മോഹനപ്രിയ,  എ.ഡി.എം  പി.സുരേഷ്, വരണാധികാരിയായആര്‍.ഡി.ഒഎസ്. ശ്രീജിത്ത്, ജില്ലാപൊലീസ് മേധാവി ആര്‍.ആനന്ദ്, പാലക്കാട്എ.എസ്.പി അശ്വതിജിജി, ഇലക്ഷന്‍ ഡെപ്യൂട്ടികളക്ടര്‍എസ്. സജീദ്, നോഡല്‍ഓഫീസര്‍മാര്‍തുടങ്ങിയവര്‍ പങ്കെടുത്തു.
ഗവ. വിക്ടോറിയകോളേജിലെസ്‌ട്രോങ്‌റൂമുംവോട്ടെണ്ണലിനുള്ളസജ്ജീകരണങ്ങളുംചീഫ് ഇലക്ട്രല്‍ ഓഫീസര്‍സന്ദര്‍ശിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/FVTPfw1ymytDHezSaqnZYw


Share this News
error: Content is protected !!