
ജനകീയ മത്സ്യകൃഷിക്ക് അംഗീകാരം നൽകുക പദ്ധതിക്കും കർഷകർക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രമോട്ടർമാരുടെ വേതന കുടിശ്ശിക അനുവദിക്കുക എന്നീ മുദ്രവാക്യമുയർത്തി
ഓൾകേരള അക്വകൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ CITU നടത്തുന്ന അനിശ്ചിതകാല സെക്രട്ടറിയേറ്റ് ധർണ്ണസമരം
18-ാംദിവസം CITU യൂണിയൻ പ്രതിനിധികളും ഫിഷറീസ് വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ പദ്ധതിക്കുള്ള അംഗീകാരം ഡിസംബർ 31 നകം നൽകി നടപ്പിലാക്കുമെന്നും കുടിശ്ശിക വന്നിട്ടുള്ള 5 മാസത്തെ വേതനം ഒരു മാസത്തിനകം നൽകുമെന്നും നിലവിലുള്ള മുഴുവൻ പ്രമോട്ടർമാരെയും ജോലിയിൽ പ്രവേശിപ്പിക്കാനും തീരുമാനമായി. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 18 ദിവസമായി നടത്തിവന്ന അനിശ്ചിത കാലധർണ്ണ സമരം അവസാനിപ്പിച്ചു.

CITU സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ സമാപനയോഗം ഉദ്ഘാടനം ചെയ്തു . യൂണിയൻജനറൽ സെക്രട്ടറി എം ഹരിദാസ് ,പ്രസിഡന്റ് ആൻസി , സുധിനമനോജ്,അഖിൽ , സന്തോഷ് , തമ്പായി ,വിനോദ് ‘ വിജയകുമാർ ,ധനേഷ് എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക
https://chat.whatsapp.com/KaxkVnGzO807JiH65XjrDq
