ചെറുകണ്ണമ്പ്ര ശ്രീ പള്ളിയറക്കാവ് ഭഗവതിയുടെ താലപൊലി മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു

Share this News

നോട്ടീസ് പ്രകാശനം ചെയ്തു

വടക്കഞ്ചേരി നെല്ലിയാമ്പാടം ചെറുകണ്ണമ്പ്ര (ശ്രീമൂലസ്ഥാനം ) പള്ളിയറക്കാവിലെ താലപൊലി മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ശബരിമല മുൻമേൽശാന്തി ബ്രഹ്മശ്രീ  അരീക്കര സുധീർ നമ്പൂതിരി നിർവഹിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പള്ളിയാർക്കാവിൽ വച്ച് നടന്ന ചടങ്ങിൽ ശേഷാദിരിനാഥൻ സ്വാമി പൂർണ്ണ കുംഭംനൽകി സ്വീകരിക്കുകയുണ്ടായി. ഈ വരുന്ന ഡിസംബർ 25ന്  ബുധനാഴ്ചയാണ് താലപ്പൊലി മഹോത്സവം. പള്ളിയറക്കാവ് ക്ഷേത്ര സന്നിധിയിൽ വച്ച് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ  രഘുത്തമൻ നമ്പൂതിരിയും, പള്ളിയറക്കാവ്‌ ശിവക്ഷേത്രം  മേൽശാന്തി ശ്രീ വിശ്വേശ്വര ഭട്ട് തുടങ്ങി ഒട്ടനവധി  ഭക്തജനങ്ങളും പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News
error: Content is protected !!