Share this News

സിപിഐഎം വടക്കഞ്ചേരി ഏരിയ സമ്മേളനം ഇന്നും നാളെയുമായി മുടപ്പല്ലൂരിൽ നടക്കും
സിപിഐഎം വടക്കഞ്ചേരി ഏരിയ സമ്മേളനം തിങ്കൾ,ചൊവ്വ ദിവസങ്ങളിലായി മുടപ്പല്ലൂരിൽ നടക്കും. തിങ്കളാഴ്ച രാവിലെ 10ന് പി കെ വിശ്വനാഥൻ നഗറിൽ (മുടപ്പല്ലൂർ പങ്കജ് ഓഡിറ്റോറിയം) സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി മമ്മിക്കുട്ടി, എസ് അജയകുമാർ, ടി എം ശശി എന്നിവർ പങ്കെടുക്കും. മൂന്നിന്- വൈകുന്നേരം 3 ന് പങ്കജ് ഓഡിറ്റോറിയത്തിന് സമീപത്ത് നിന്നും ചുവപ്പ് സേന വളണ്ടിയർ മാർച്ച് ബഹുജന റാലിയും നടക്കും തുടർന്ന് സീതാറാം യെച്ചൂരി കോടിയേരി ബാലകൃഷ്ണൻ നഗറിൽ മുടപ്പല്ലൂർ ടൗൺ നടക്കുന്ന പൊതുസമ്മേളനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും ഏരിയയ്ക്ക് കീഴിലെ 10 ലോക്കൽ കമ്മിറ്റിയിൽ നിന്നും ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 154 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News