

ലോക എയ്ഡ്‌സ് ദിനത്തോട് അനുബന്ധിച്ച് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഇന്നലെ കൈകാട്ടിയിൽ സ്ഥിതി ചെയ്യുന്ന നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വിപുലമായ പരിപാടികളോട് കൂടി ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. എയ്ഡ്‌സ് ഡേ ദിനാചാരണം നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി. പി ഉൽഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ജെ. ആരോക്കിയം ജോയ്സൺ അധ്യക്ഷത വഹിച്ചു. ഡോ ജോസഫ് ടോം മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആശ പ്രവർത്തകരും പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരും ചേർന്ന് എയ്ഡ്‌സ് രോഗം പകരുന്ന രീതിയെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചുമുള്ള സ്‌കിറ്റ് അവതരിപ്പിച്ചു. ജീവനക്കാരായ സൈനു സണ്ണി, സുദിന സുരേന്ദ്രൻ, സംഗീത എസ്, രാജൻ, മുനുസ്വാമി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. രമ്യ സ്വാഗതവും പബ്ലിക് ഹെൽത്ത് നേഴ്സ് സഹീത എസ് നന്ദിയും പറഞ്ഞു.
.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq
