

നിരന്തരം ഉണ്ടാവുന്ന ആനയുടെ ഭീഷണിക്ക് പുറമെ ഇപ്പോൾ പുലിയും കൂടി ജനവാസമേഖലയിൽ എത്തിയതോടെ കരടിയളയിലെ നാട്ടുകാർ വനം വകുപ്പ് അധികൃതരുടെ ഏത് ഡിവിഷനിൽ പരാതി പറയണം എന്നറിയാത്ത സ്ഥിതിയിലാണ്.വനം വകുപ്പിന്റെ അധികാരപരിധി തർക്കമാണ് കരടിയളയിലെ ജനങ്ങളെ ദുരിതത്തിലാക്കുന്നത്.
കരടിയള,പനങ്കുറ്റി, പ്രദേശങ്ങളിൽ കാട്ടുമൃഗങ്ങൾ ഇറങ്ങുന്നത് പീച്ചി ഫോറസ്റ്റ് ഡിവിഷൻ വനത്തിൽ നിന്നാണ്. എന്നാൽ ഈ ഗ്രാമങ്ങൾ നെന്മാറ ഫോറസ്റ്റ് ഡിവിഷനിലാണ്.
ഒരു മാസത്തോളമായി കരടിയാള,പനംകുറ്റി, പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം സ്ഥിരമായി നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നു.ഇതിനിടയിൽ ഒരു ദിവസം മാത്രമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻമാർ രാത്രി സ്ഥലം സന്ദർശിച്ചത്. രണ്ടു ദിവസം പകലും വന്നു പോയി.മൂന്നു ദിവസം മാത്രമാണ് ഒരുവാച്ചറെ ഡ്യൂട്ടിക്ക് നിയോഗിച്ചത്.

ഈ മേഖലയിൽ ആറു വാച്ചർമാർ ഉണ്ടായിരുന്നത് സാമ്പത്തിക പരാധീനത പറഞ്ഞു രണ്ടാക്കി.
ഇവരുടെ ഡ്യൂട്ടി ഏഴു ദിവസം മാത്രമാക്കി.
ഇപ്പോൾ കാട്ടുമൃഗങ്ങളെ തുരത്തേണ്ടത് നാട്ടുകാരുടെ മാത്രം ഉത്തരവാദിത്വമായി.
തൃശൂർ ജില്ലയിലെ വൈൽഡ് ലൈഫ് ഏരിയയും പാലക്കാട് ജില്ലയുടെ റവന്യൂ ഭൂമിയുമായതിനാലാണ് വകുപ്പിന്റെ ഈ ഉത്തരവാദിത്വമില്ലായ്മ.
ഇത് മൂലം ദുരിതത്തിനിരയാകുന്നത് കർഷകരാണ്.കാട്ടാനയേയും പുലിയേയും തുരത്താൻ ഉറക്കമൊഴിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq
