
വേഗനിയന്ത്രണത്തിന് ബാരിക്കേഡുകൾ സ്ഥാപിച്ചു
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ നീലിപ്പാറയിലുള്ള യൂ ടേണിൽ വാഹനങ്ങളുടെ വേഗംനിയന്ത്രിക്കാൻ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. തുടർച്ചയായുള്ള അപകടങ്ങളെത്തുടർന്നാണ് നടപടി. പാലക്കാട് ദിശയിലേക്കുള്ള പാതയിലാണ് വേഗനിയന്ത്രണം.
നീലിപ്പാറയിൽ വാഹനങ്ങൾ യൂ ടേൺ എടുക്കുന്നതിനായി വേഗം കുറയ്ക്കുമ്പോൾ പിന്നിൽ വാഹനിടിച്ചാണ് അപകടമുണ്ടാകുന്നത്. കല്ലിങ്കൽപ്പാടം റോഡിൽനിന്ന് തൃശ്ശൂർ ഭാഗത്തേക്കുപോകുന്നതിന്, ദേശീയപാതയിൽ പ്രവേശിക്കുന്ന വാഹനങ്ങൾ നീലിപ്പാറയിലെത്തിയാണ് തിരിയുന്നത്. മുൻപ് വാണിയമ്പാറയിലുള്ള യൂ ടേൺ വഴിയാണ് വാഹനങ്ങൾ തിരിഞ്ഞിരുന്നത്. ഇവിടെ മേൽപ്പാലംപണി നടക്കുന്നതിനെത്തുടർന്നാണ് നീലിപ്പാറയിൽ യൂ ടേൺ സൗകര്യം ഒരുക്കിയത്. എന്നാൽ, നീലിപ്പാറയിൽ പ്രത്യേക ട്രാക്ക് തിരിച്ചുനൽകിയില്ല. യൂ ടേൺ ഉണ്ടെന്ന് അടുത്തെത്തുമ്പോഴേ അറിയൂ.
നീലിപ്പാറയിൽ റോഡരികിലൂടെ നടന്നുപോയ രണ്ട് വിദ്യാർഥികൾ അമതിവേഗം പാഞ്ഞെത്തിയ കാറിടിച്ച് മരിച്ചിരുന്നു. വേഗനിയന്ത്രണത്തിനായി പോലീസ് ബാരിക്കേഡുകൾ കൊണ്ടുവന്നെങ്കിലും തകരാറിനെത്തുടർന്ന് റോഡിൽ വെക്കാൻ കഴിഞ്ഞില്ല.
പ്രതിഷേധം ശക്തമായതോടെയാണ് ബാരിക്കേഡുകൾ നന്നാക്കി റോഡിൽ സ്ഥാപിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq
