

പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഒരുകാരണവശാലും പിന്നോട്ടില്ലെന്നും ഡിസംബർ 21 മുതൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കുമെന്നും കരാർ കമ്പനി അധികൃതർ. 6ഡിസംബർ 20 ന് സ്ഥലം എം എൽ എ, പാലക്കാട്, തൃശൂർ ജില്ലാ കളക്ടർമാർ, ടോൾ കരാർ കമ്പനി എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്. എം എൽ എ പറഞ്ഞതനുസരിച്ചാണ് അഞ്ചു മുതൽ തുടങ്ങനിരുന്ന ടോൾ മാറ്റിവച്ചത്. ഇരുപതിന് തീരുമാനം ഉണ്ടായില്ലെങ്കിൽ 21 മുതൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാതെ മറ്റ് മാർഗമില്ലെന്നും കമ്പനി ടോൾ പ്ലാസ മാനേജർ മുകുന്ദൻ പറഞ്ഞു.
ജൂലൈ 9 ന് മന്ത്രിസഭാ സമിതി തലത്തിൽ ചർച്ച നടന്നെങ്കിലും അത് അലസിപ്പിരിഞ്ഞു. അതിന് ശേഷം മന്ത്രിസഭാ സമിതി തലത്തിൽ ഒരു നീക്കവും ഉണ്ടായിട്ടില്ല. അതുകൊണ്ട് ടോൾ കാര്യത്തിൽ ഇതേ തീരുമാനവുമായി മുന്നോട്ടു പോകാനാണ് മാനേജ്‍മെന്റ് തീരുമാനമെന്നും മാനേജർ മുകുന്ദൻ പറഞ്ഞു.
എന്നാൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് എം എൽ എ യും, വിവിധ രാഷ്ട്രീയ കക്ഷികളും, സംഘടനകളും പ്രഖാപിച്ചിരിക്കുകയാണ്. ഇതോടെ ഡിസംബർ 21 മുതൽ പന്നിയങ്കര വീണ്ടും സമരഭൂമിയായി മാറുമെന്ന് ഉറപ്പായി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq
