നെല്ലിയാമ്പതിയിലെ ആദിവാസിയുവതിക്ക് ആംബുലൻസിൽ സുഖപ്രസവം

Share this News

നെല്ലിയാമ്പതി കാരപ്പാറയിൽ നിന്നു പ്രസവവേദനയെ തുടർന്ന് ആശുപത്രിയി ലേക്ക് പോയ യുവതി ആംബുലൻസിൽ പ്രസവിച്ചു. നെല്ലിയാമ്പതി കാരപ്പാറ യ്ക്ക് സമീപം ആനക്കയം ഭാ ഗത്ത് കാട്ടിൽ താമസിച്ചുവരി കയായിരുന്ന ബീന (22) പ്രസ വവേദനയെ തുടർന്ന് 108 ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്കു പോകുന്ന വഴിയിലാണ് ആംബുലൻസിൽ ആൺകുഞ്ഞിനെ പ്രസവിച്ചത്. കഴിഞ്ഞദിവസം രാത്രി 10 ന് പ്രസവവേദനയെ തുടർന്ന് കാരപ്പാറയിൽ എത്തിയ ബീനയും ഭർത്താവ് രാജേഷും കാരപ്പാറയിൽ ഉള്ളവരുടെ സഹായം തേടിയപ്പോഴാണ് പുറം ലോകം ഇവരുടെ അവസ്ഥ അറിയുന്നത്. പ്രദേശവാസികൾ ഏർപ്പാട് ചെയ്ത്‌ ഓട്ടോറിക്ഷയിൽ നെല്ലിയാമ്പതി പ്രാഥമി ക ആരോഗ്യ കേന്ദ്രത്തിൽ രാത്രി പത്തരയോടെ എത്തിയെങ്കിലും വിദഗ്‌ധ ചികിത്സയ്ക്കായി നെന്മാറ സാമുഹിക ആരോഗ്യ കേന്ദ്രത്തിലേക്കയച്ചു.

അവിടെ പരിശോധിച്ചതിൽ ക്ഷീണിതയായതിനാലും ആരോഗ്യനില മോശമായതിനാലും ആംബുലൻസ് ഏർപ്പെടുത്തി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.

പാലക്കാട് എത്തുന്നതിന് മുമ്പ് യാക്കരക്ക് ശേഷം വാഹ നത്തിൽ വച്ച് ബീന പ്രസവിക്കുകയായിരുന്നുവെന്ന് ആംബുലൻസിലെ നേഴ്സ‌് അറിയിച്ചു.

തുടർന്ന് കുട്ടിയെയും അമ്മയെയും ആംബുലൻസ് സ്റ്റാനേഴ്സ് കിരണും ഡ്രൈവർ രമൽ, ഭർത്താവ് രാജേഷ് എന്നിവരുടെ സഹായത്താൽ പ്രസവ ശുശ്രൂഷ നൽകി രാത്രി പന്ത്രണ്ടരയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News
error: Content is protected !!