
എലപ്പുള്ളിയിൽ വൻ സ്പിരിറ്റ് വേട്ട കാലിത്തീറ്റയെന്ന വ്യാജേന ലോറിയിൽ കടത്തുകയായിരുന്ന 3500 ലീറ്ററിലധികം വരുന്ന സ്പിരിറ്റുമായി അഞ്ചുപേർ പോലീസ് പിടിയിലായി . എലപ്പുള്ളിയിൽ നടത്തിയ വാഹന പരിശോധനയിലാണ് സംഭവം . എലിഫെൻ്റ് ബ്രാൻഡ് കാലിത്തീറ്റ കയറ്റി വന്ന KL45- 6457നമ്പർ ലോറിയാണ് ടൗൺ സൗത്ത് പോലീസ് പരിശോധിച്ചത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാലക്കാട് ടൗൺ സൗത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയ്കുതമായി നടത്തിയ പരിശോധനയിലാണ് എലപ്പുള്ളി അംബുജം സ്റ്റോപ്പിൽ വെച്ച് സ്പിരിറ്റ് കടത്ത് സംഘം പോലീസിൻ്റെ പിടിയിലായത്. ലോറിയിൽ കാലിത്തീറ്റ ചാക്കുകൾക്കിടയിൽ കന്നാസുകളിലാക്കി സൂക്ഷിച്ചായിരുന്നു സ്പിരിറ്റ് കടത്ത്. ബെംഗളൂരുവിൽ നിന്നും പാലക്കാട്ടേക്ക് എത്തിച്ച സ്പിരിറ്റാണ് പിടികൂടിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ സമീപകാലത്തായി നടന്ന ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണിത്. പാലക്കാട് – എറണാകുളം സ്വദേശികളായ അഞ്ചു പേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഏറെ വൈകാതെ അവരെയും പിടികൂടുമെന്നുമാണ് പോലീസിൽ നിന്നും ലഭിക്കുന്ന സൂചന. പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലെത്തിച്ച ശേഷം അവിടെ നിന്നും ജില്ലയിലെയും തെക്കൻ ജില്ലകളിലെയും കള്ള് ഷാപ്പുകളിൽ വിൽപ്പനക്കെത്തിക്കുന്ന കള്ളിൽ കലർത്തനായി കൊണ്ട് വന്ന സ്പിരിറ്റ് ആണെന്നും പറഞ്ഞു കേൾക്കുന്നു. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ ഈ കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq
