നെല്ലിയാമ്പതിയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും പുകയില രഹിത അംഗീകാരം ലഭിച്ചു

Share this News

ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി (National Tobacco Control Programme) നെല്ലിയാമ്പതിയിൽ പ്രവർത്തിക്കുന്ന നാല് വിദ്യാലയങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗരേഖ കൃത്യമായി പൂർത്തിയാക്കിയതിനു, സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജില്ലാ നേതൃത്വം നെല്ലിയമ്പതി പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങൾക്കും “പുകയില രഹിത വിദ്യാലയങ്ങൾ” (Tobacco Free Educational Institution) എന്നുള്ള ബഹുമതി നൽകി.

നെല്ലിയാമ്പതി ഗ്രാമപഞ്ചയത്തിന്റെയും, ജനമയ്ത്രി പോലീസ് പാടഗിരിയും, പി.എച്. സി നെല്ലിയാമ്പതിയിലെ ആരോഗ്യ പ്രവർത്തകരും, സ്കൂൾ പ്രതിനിധികളും, വിദ്യാർത്ഥികളുടെയും സംയുക്തമായ പ്രയത്നം കൊണ്ടാണ് ജില്ലയിലെ തന്നെ ആദ്യമായി പഞ്ചായത്ത് പ്രതേശത്തുള്ള മുഴുവൻ വിദ്യാലയങ്ങൾക്കും ഈ അംഗീകാരം ലഭിക്കാൻ സാധിച്ചതെന്ന് നെല്ലിയമ്പതി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജെ. ആരോഗ്യം ജോയ്സൺ അഭിപ്രായപെട്ടു.

നെല്ലിയാമ്പതി പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളെയും പുകയില രഹിത വിദ്യാലയങ്ങളായി  ഉയർത്തിയതിനുള്ള അംഗീകാരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിദ്യ മാഡത്തിൽ നിന്നും നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആരോകിയം ജോയ്സൺ എന്നിവർ ഏറ്റുവാങ്ങുന്നു.

പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ പാലക്കാട്‌ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വിദ്യ കെ.ആര്. ന്റെ കയ്യിൽ നിന്നും നെല്ലിയാമ്പതി പി എച് സി മെഡിക്കൽ ഓഫീസർ ഡോ.പി. ലക്ഷ്മിയും, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജെ ആരോഗ്യം ജോയ്സനും ബഹുമതി ഏറ്റുവാങ്ങി. കൂടാതെ മലയോര മേഖലയായ നെല്ലിയാമ്പതിയിൽ പ്രസ്തുത പ്രവർത്തനം മികച്ചരീതിയിൽ പൂർത്തീകരിച്ചതിനു നെല്ലിയാമ്പതി പി എച് സി യെ ആരോഗ്യ വകുപ്പിന്റെയും, ദേശീയ ആരോഗ്യ ധൗത്യത്തിൻടെയും ജില്ലാ ഘടകം പ്രത്യേകം അംഗീകാരം നൽകി അഭിനന്ദിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News
error: Content is protected !!