ആലത്തൂർ സൗഹൃദ  വേദി സംഘടിപ്പിച്ച മത സൗഹാർദ്ദ സമ്മേളനം DYSP എൻ. മുരളീധരൻ  ഉദ്ഘാടനം ചെയ്തു

Share this News

ആലത്തൂർ ജാതി മത രാഷ്ട്രീയ ഭേദമന്യേ രാജ്യ നിവാസികൾക്കിടയിൽ സ്നേഹ സൗഹൃദങ്ങൾ വളർത്തിയെടുക്കുക, മാനവിക ഐക്യം ഊട്ടിയുപ്പിറക്കുക തുടങ്ങീ വിവിധ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിച്ച് കൊണ്ട് രൂപീകരിച്ച “ആലത്തൂർ സൗഹൃദവേദി” സംഘടിപ്പിച്ച മത സൗഹാർദ്ദ സമ്മേളനം ആലത്തൂരിന് നവ്യാനുഭവമായി.

സൗഹൃദ വേദി ചെയർമാൻ സി.കെ. രവികുമാർ അധ്യക്ഷത വഹിച്ച സമ്മേളനം DYSP എൻ.മുരളീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മുഖ്യാഥിതികളായ സമന്വയ ഗിരി ഡയറക്ടർ സ്വാമി ആത്മദാസ് യമി ധർമ്മ പക്ഷ, “പാടും പാതിരി” എന്നറിയപ്പെടുന്ന ഫാദർ ഡോക്ടർ പോൾ പൂവത്തിങ്കൽ CMI, ജംഇയത്തുൽ ഉലമ കേരള ജനറൽ സെക്രട്ടറി അലിയാർ ഖാസിമി, ഇൻസ്പെക്ടർ ഓഫ് പോലീസ് ടി.എൻ. ഉണ്ണികൃഷ്ണൻ, പാലക്കാട് സൗഹൃദ വേദി ചെയർമാൻ ഡോക്ടർ മഹാദേവൻ പിള്ള, രക്ഷാധികാരി കളത്തിൽ ഫാറൂഖ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ട ആലത്തൂർ പോലീസ് സ്റ്റേഷനുള്ള ആദരം സൗഹൃദ വേദി ചെയർമാൻ സി.കെ. രവികുമാറിൽ നിന്ന്  പോലീസ് സേന ഏറ്റുവാങ്ങി. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരെ ആദരിച്ചു.

ഗുരുകുലം സ്കൂളിലെ വിദ്യാർഥികൾ കലാ പരിപാടികൾ അവതരിപ്പിച്ചു.  സർവ്വമത പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ സൗഹൃദ വേദി ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഹസനാർ സ്വാഗതവും വൈസ് ചെയർമാൻ കെ.എം. അസനാർ കുട്ടി നന്ദിയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News
error: Content is protected !!