നട്ടത് കടപ്ലാവ് ;കായ്ച്ച ശേഷം കടച്ചക്ക മുറിച്ചപ്പോൾ സാധാരണ ചക്ക

Share this News

നേസ്ഴറിയിൽ നിന്ന് വാങ്ങി നട്ടത് കടപ്ലാവിൻ തൈ. വളർന്നപ്പോൾ കായ്ച്ചതും കടച്ചക്ക.വലിപ്പവും കടച്ചക്കയുടേത് തന്നെ.എന്നാൽ മുറിച്ചപ്പോൾ സാധാരണ ചക്കയുടെ ചുളയും കുരുവും.കിഴക്കഞ്ചേരി കൊന്നക്കൽക്കടവ് പള്ളിപ്പാട് സണ്ണിയുടെ വീട്ടിലെ കടപ്ലാവിലാണ് പ്രകൃതിയുടെ ഈ അത്ഭുതം. സണ്ണി തൈ വാങ്ങി നട്ടിട്ട് അഞ്ചു വർഷമായി. തൈ വളർന്നു വന്നതെല്ലാം കടപ്ലാവിന്റെ രൂപഭാവങ്ങളോടെയാണ്. കടച്ചക്ക ഉണ്ടാവുന്നതുപോലെ ഇല കവിളിലാണ് കടച്ചക്ക വിരിഞ്ഞതും. മൂപ്പെത്തി പറിച്ചു മുറിച്ചു നോക്കിയപ്പോഴാണ് ഈ അത്ഭുതകാഴ്ച്ച. ചുളയും കുരുവും സാധാരണ ചക്കയുടേത് പോലെയാണെങ്കിലും രുചി അങ്ങനെയല്ല എന്ന് സണ്ണി പറയുന്നു.ഈ അപൂർവ്വ ചക്കയേപറ്റി കേട്ടറിഞ്ഞ നാട്ടുകാർ ചക്ക കാണാനും വാങ്ങാനുമായി സണ്ണിയുടെ വീട്ടിലേക്കെത്തുന്നുണ്ട്. ഈ പ്രതിഭാസം തിരിച്ചറിയാൻ കിഴക്കഞ്ചേരി കൃഷി ഭവൻ ഓഫീസറെ സമീപിക്കാനിരിക്കുകയാണ് സണ്ണി.

കൊന്നക്കൽക്കടവ് പള്ളിപ്പാട് സണ്ണിയുടെ വീട്ടിലെ കടപ്ലാവിൽ വിരിഞ്ഞ അപൂർവ്വ കടച്ചക്ക
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HFQy1QkySaJCSE4eJW98IY


Share this News
error: Content is protected !!