മംഗലം ഡാം തളികകല്ലിൽ പ്രസവവേദനയുമായി അഞ്ച് കിലോമീറ്ററോളം നടന്ന ആദിവാസി യുവതി വഴിയിൽ പ്രസവിച്ചു

Share this News

തളികകല്ലിൽ പ്രസവവേദനയുമായി അഞ്ച് കിലോമീറ്ററോളം നടന്ന ആദിവാസി യുവതി വഴിയിൽ പ്രസവിച്ചു

പ്രസവവേദനയുമായി 5 കിലോമീറ്ററോളം നടന്ന ആദിവാസി യുവതി വഴിയിൽ പ്രസവിച്ചു. പാലക്കാട് മംഗലം ഡാം തളികകല്ലിൽ ഇന്നലെയാണ് സംഭവം. പ്രസവവേദന ആരംഭിച്ചതിന് പിന്നാലെ വനമേഖലയിൽ നിന്ന് ഇറങ്ങി നടന്ന യുവത യുവതി മലയോരത്ത് തന്നെ പ്രസവിക്കുകയായിരുന്നു. മംഗല ഡാം വനമേഖലയിലെ ചെള്ളിക്കയത്ത് താമസിക്കുന്ന അനീഷിൻ്റെ ഭാര്യ സലീഷയാണ് വഴിയരികിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.
ഞായ്റാഴച രാവിലെയാണ് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സലീഷ വീട്ടിൽ നിന്ന് ഇറങ്ങി നടന്നത്. അഞ്ച് കിലോമീറ്ററോളം നടന്നതിന് പിന്നാലെ ഇവർക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ യുവതി കുഞ്ഞിന് ജന്മം നൽകി. വിവരം അറിഞ്ഞയുടൻ അയിലൂർ ഗ്രാമപഞ്ചായത്തംഗം കെ എ മുഹമ്മദ് കുട്ടി ആരോഗ്യ പ്രവർത്തകരെ അറിയിച്ചു. ആരോഗ്യ പ്രവർത്തകരെത്തി കുഞ്ഞിനെയും അമ്മയെയും ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുൻപ് കൽച്ചാടി ഗ്രാമത്തിൽ താമസിച്ചിരുന്ന ഇവർ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വനമേഖലയ്ക്കുള്ളിലെ ചെള്ളിക്കയത്തിലേക്ക് താമസം മാറിയത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

Share this News
error: Content is protected !!