കിഴക്കഞ്ചേരിയിൽ പുല്ലംപരുത – പാലക്കുഴി റോഡിൽ പന്നിഫാമിനു സമീപം കാട്ടാന ഇറങ്ങി

Share this News

കിഴക്കഞ്ചേരിയിൽ പുല്ലംപരുത – പാലക്കുഴി റോഡിൽ പന്നിഫാമിനു സമീപം കാട്ടാന ഇറങ്ങി

പുല്ലംപരുത – പാലക്കുഴി റോഡിൽ പന്നിഫാമിനു സമീപം കാട്ടു കൊമ്പൻ.  പീച്ചി വനമേഖലയിൽ നിന്നും വന്ന ആന പാലക്കുഴി റോഡ് മുറിച്ച് കടന്ന് ആലത്തൂർ വനം റെയിഞ്ചിൽ പെട്ട സ്വകാര്യ വ്യക്തിയുടെ പൈനാപ്പിൾ തോട്ടത്തിൽ കടന്ന ആന അവിടെ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പീച്ചി വനാധികൃതർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനയെ പീച്ചി വനമേഖലയിലേക്ക് കടത്തി.
 വനംവകുപ്പിന്റെ ഫെൻസിങ്ങും, സ്വകാര്യവ്യക്തിയുടെ ഫെൻസിങ്ങും തകർത്തു   കൊണ്ടാണ്  വൈകുന്നേരം ആന  റോഡ് മുറിച്ച് കടന്ന് സ്വകാര്യ വ്യക്തിയുടെ പൈനാപ്പിൾ തോട്ടത്തിൽ കയറിയത്. ഈ മേഖലയിലുള്ള സർക്കാർ സ്വകാര്യ വ്യക്തികളുടെ പെൻസിങ്ങുകളിൽ മുഴുവനും വള്ളിച്ചെടികളും മറ്റും തിങ്ങി നിറഞ്ഞുകിടക്കുകയാണ്. അതുമൂലം ആനകൾക്ക് പെൻസിങ്ങുകൾ തകർക്കാൻ വളരെ എളുപ്പമാണ്. അതുപോലെ പെൻസിങ്ങുകൾ ചാർജ് ചെയ്യുന്നത് വൈകുന്നേരം 6 മണിക്ക് ശേഷമാണ്. അതു മനസ്സിലാക്കിയാണ് ആന നേരത്തെ എത്തിയതെന്ന് പറയപ്പെടുന്നു. അഞ്ചാറു വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച പെൻസിങ്ങ് ആണ് നിലവിൽ ഇപ്പോഴുമുള്ളത്. ഇതിന്റെ എല്ലാം കപ്പാസിറ്റികൾ വളരെ കുറവാണെന്ന് പറയപ്പെടുന്നു. തൃശ്ശൂർ ജില്ലയിൽ നിന്ന് കയറിയ ആന തങ്ങളുടേതല്ല എന്ന് പറഞ്ഞ് ആലത്തൂർ വനം വകുപ്പ് അധികൃതർ കൈയൊഴിയുന്നതായും പറയപ്പെടുന്നു. പക്ഷേ ഇന്നലെ വൈകുന്നേരം ആനയെ പടക്കം എറിഞ്ഞ് ഓടിക്കുവാൻ പീച്ചി വനം വകുപ്പ് അധികൃതരാണ് എത്തിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

Share this News
error: Content is protected !!