കാൽനടയായി ‘വിജയ് അണ്ണന്’ അടുത്തേക്ക്; രാവിലെ അഞ്ചരയ്ക്ക് യാത്ര തുടങ്ങി ഉണ്ണിക്കണ്ണൻ, താണ്ടാനുള്ളത് മൈലുകൾ

Share this News


താരങ്ങളോടുള്ള ആരാധന കാരണം ശ്രദ്ധനേടിയ പലരും ഉണ്ട്. സ്വന്തം ഭാഷയിലെ താരങ്ങളും ഇതര ഭാഷക്കാരും ഇക്കൂട്ടത്തിൽപെടും. പ്രിയ താരങ്ങളെ കാണാനായി ആരാധകർ നടത്തുന്ന ഓരോ കാര്യങ്ങളും സോഷ്യൽ ലോകത്ത് വൈറലായി മാറാറുമുണ്ട്. അത്തരത്തിൽ ശ്രദ്ധനേടിയ ആളാണ് ഉണ്ണിക്കണ്ണൻ. നടൻ വിജയിയുടെ കടുത്ത ആരാധകനാണ് ഇയാൾ. കഴിഞ്ഞ കുറേക്കാലമായി വിജയിയെ കാണാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഉണ്ണിക്കണ്ണന്റെ വാർത്തകൾ തമിഴ് മാധ്യമങ്ങളിലും ഇടം നേടിയിരുന്നു.

ഇന്നിതാ വിജയിയെ കാണാൻ ഒരു പരിശ്രമം കൂടി നടത്തുകയാണ് ഉണ്ണിക്കണ്ണൻ. മംഗലം ഡാം സ്വദേശിയായ ഇയാൾ വീട്ടിൽ നിന്നും കാൽനടയായിട്ടാണ് വിജയിയെ കാണാൻ പോകുന്നത്. ചെന്നൈ വരെ നീളും ഈ യാത്ര. രാവിലെ അഞ്ചരക്കാണ് ഇയാൾ യാത്ര തുടങ്ങിയത്. പുലർച്ചെ യാത്ര തിരിച്ച ഉണ്ണിക്കണ്ണന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്.

നമ്മൾ എന്തെങ്കിലും കാര്യത്തിന് ഇറങ്ങിത്തിരിച്ചാൽ അത് ഈസിയായി ജയിക്കുന്നതല്ല, അതിന് വേണ്ടി കഠിന പ്രയത്നം ചെയ്താൽ നമ്മൾ വിജയിക്കും. അതിന് വേണ്ടി പരിശ്രമിച്ചാൽ തന്നെ വിജയിച്ചു എന്നാണ് അർത്ഥം. അമ്മയും അച്ഛന്റെയും അനുഗ്രഹം വാങ്ങിയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്’, എന്നാണ് ഉണ്ണിക്കണ്ണൻ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആഗ്രഹം സാധിക്കാൻ വിഷ് ചെയ്യുന്നവരും വിമർശിക്കുന്നവരും കമന്റുകളുമായി എത്തിയിട്ടുണ്ട്.

വിജയിയെ കാണണമെന്ന മോഹവുമായി ഉണ്ണിക്കണ്ണൻ നടക്കാൻ തുടങ്ങിയിട്ട് ഏഴ് വർഷത്തോളമായി. ആഗ്രഹം സാധിക്കാനായി ഇത്രയും നാൾ മുടിയും താടിയും വെട്ടാതെയാണ് ഇയാൾ കാത്തിരിക്കുന്നതും. അടുത്തിടെ വിജയിയുടെ വീടിന് മുന്നിൽ മണിക്കൂറുകളോളം നിന്ന ഉണ്ണിക്കണ്ണന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ഇതിന്റെ പേരിൽ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

Share this News
error: Content is protected !!