

മണ്ണുത്തി-വടക്ക ഞ്ചേരി ആറുവരിപ്പാതയിൽ മേരി ഗിരിയിൽ സുരക്ഷാ വേലി സ്‌ഥാ പിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു
റോഡ് സുരക്ഷിതമാക്കാൻ എന്ന പേരിലാണ് ദേശീയപാത അതോറിറ്റി ദേശീയപാതയിൽ നി ന്ന് ഒരു മീറ്റർ മാറി ഇരുമ്പു ദണ്ഡ് സ്ഥാപിക്കുന്നത്. എന്നാൽ മേരി ഗിരി മുതൽ ചുവട്ടുപാടം വരെ
ആദ്യം സർവീസ് റോഡ് പൂർത്തി യാക്കണമെന്നും അതിനു ശേഷം വേലി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണു പന്തലാംപാടം ജനകീയ കൂട്ടായ്മയുടെ നേതൃ
ത്വത്തിൽ നിർമാണം തടഞ്ഞത്. ദേശീയപാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങിയ സംഘം പരിശോധന നടത്തിയ പ്പോൾ സർവീസ് റോഡ് പൂർത്തിയാക്കാൻ ദേശീയപാത അതോറി റ്റി സമ്മതം മൂളിയിരുന്നെന്നു ജന കീയ കൂട്ടായ്മ പ്രസിഡൻ്റ് ജോർ സി ജോസഫ് പറഞ്ഞു.
റോഡ് പൂർത്തിയാക്കാതെ വേലി സ്ഥാപിക്കുന്നത് അപകടം കൂട്ടുമെന്നു സംയുക്‌ത സമര സമിതി ഭാരവാഹി പി.ജെ.ജോസ്
നിലവിൽ വാണിയമ്പാറ മുതൽ വടക്കഞ്ചേരി വരെ 21 ഇട റോഡുകൾ ദേശീയപാതയിലേ ക്കു പ്രവേശിക്കുന്നു. എന്നിട്ടും സർവീസ് റോഡ് പൂർത്തിയാക്കി യിട്ടില്ല. ഇതു മൂലം കഴിഞ്ഞ 2 വർഷത്തിനുള്ളിൽ 8 പേരാണു വിവിധ അപകടങ്ങളിൽ മരിച്ചത്.
ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവമായതോടെനിർമാണ അപാകതകൾ കണ്ടത്താൻ പൊലീസ് അന്വേഷണം തുടങ്ങി. വടക്കഞ്ചേരി മുതൽ ണിയമ്പാറ വരെ പലഭാഗത്തും സർവീസ് റോഡ് ഇല്ല. വാണിയ മ്പാറയിൽ തുടങ്ങുന്ന സർവീസ് റോഡ് നീലിപ്പാറയിൽ അവസാ നിപ്പിച്ചു. പിന്നീട് പന്തലാംപാട ത്തു റോഡ് ഉണ്ടെങ്കിലും മേരിഗി രി മുതൽ ശങ്കരംകണ്ണൻതോട് വരെ ഇല്ല. പന്നിയങ്കരയിലും ഒരു ഭാഗത്തു സർവീസ് റോഡില്ല.
വെള്ളച്ചാലുകൾ ഇല്ലാത്തതു മു ലം പറമ്പുകളിൽ വെള്ളം കയറി നാശമുണ്ടായിട്ടും അധികൃതർ തി രിഞ്ഞുനോക്കിയിട്ടില്ല. നിർമാണ അപാകത മൂലം ഹൈവേയുടെ അരികിലുള്ള വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
.
ഫോട്ടോ :

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ മേരിഗിരിയിൽ സുരക്ഷാ വേലി സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാർ തടയുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

