സർക്കാർ പച്ചത്തേങ്ങ സംഭരിക്കുമെന്ന് മന്ത്രി പി. പ്രസാദ്

Share this News

നാളികേര വില ഇടിഞ്ഞ സാഹചര്യത്തിൽ കേരഫെഡും വിഎഫ്പിസികെയും നാളികേര വികസന കോർപറേഷനും മുഖേന സംസ്ഥാന സർക്കാർ പച്ചത്തേങ്ങ സംഭരിക്കുമെന്ന് മന്ത്രി പി.പ്രസാദ്. നിലവിൽ സംഭരണം നടത്തുന്ന ഇടങ്ങൾക്ക് പുറമേയാണ് പുതിയ കേന്ദ്രങ്ങൾ, സ്വാശ്രയ കർഷകസംഘങ്ങൾക്ക് വേണ്ട സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിനായി വിഎഫ്പിസികെസി ഇഒയെ ചുമതലപ്പെടുത്തി. വടക്കൻ ജില്ലകളിൽ കൂടുതൽ പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിഎഫ്പിസികെയുടെ പത്തും പാലക്കാട് ജില്ലയിൽ പതിനഞ്ചും കർഷക വിപണികളാണ് സംഭരണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. തുക കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/CVS3fLZ8TAJ3bjb8rY7aLO


Share this News
error: Content is protected !!