പഴയ ടോൾ നിരക്ക് തുടരണമെന്ന് കോടതി; പണി പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ അനുമതി നൽകിയ ദേശീയപാത അതോറിറ്റിയുടെ നിലപാടും കോടതിയിൽ ചോദ്യം ചെയ്യപ്പെടും

Share this News

പഴയ ടോൾ നിരക്ക് തുടരണം : കോടതി

പന്നിയങ്കരയിൽ ടോൾ പിരിക്കാൻ പൊലീസ് സംരക്ഷണം തേടിയെത്തിയ കരാർ കമ്പിനിക്കു ഹൈക്കോടതിയിൽ തിരിച്ചടി.

പഴയ ടോൾ നിരക്ക് തുടരണമെന്നും അമിത ടോൾ സംബന്ധിച്ച ബസുടമകളുടെ പരാതിയിൽ ചർച്ച നടത്തി തീരുമാനം ഉണ്ടാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹൈകോടതി ജസ്റ്റിസ് ടി.ആർ രവിയുടെതാണ് തീരുമാനം. കമ്പനി അധികൃതർ ബസുകൾ ടോൾ നൽക്കാതെ പോകുന്നതിനെതിരെ നൽകിയ ഹർജിയിൽ സ്വാകാര്യ ബസ് ഉടമകളും ലോറി ഉടമകളും കക്ഷി ചേർന്നു തങ്ങളുടെ ആവശ്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തി.അഡ്വ. കെ ബി. ഗംഗേഷ് കമ്പിനിയുടെ കരാർ ലംഘനങ്ങൾ കോടതിയിൽ തുറന്നു കാട്ടി. പണി പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ അനുമതി നൽകിയ ദേശീയപാത അതോറിറ്റിയുടെ നിലപാടും കോടതിൽ ചോദ്യം ചെയ്യപ്പെടും. പണി മുഴുവൻ പൂർത്തിയാകാതെ താൽക്കാലിക കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൊടുത്തതിനു വേറെ കേസ് കൊടുക്കാൻ കോടതി നിർദേശിച്ചതായി അഡ്വ. ഷാജി കോടങ്കണ്ടത്ത് അറിയിച്ചു. ഇക്കാര്യത്തിൽ അടുത്ത ദിവസം കോടതിയിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു ഇതിനിടെ പഴയ ടോൾ നിരക്ക് സംബന്ധിച്ച കോടതി ഉത്തരവു കൈപ്പറ്റിയ ശേഷം അറിയിക്കുമെന്നും കമ്പിനി പി.ആർ .ഒ പറഞ്ഞു. ബസുടമകളുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കാമെന്ന നിലപാടിലേക്ക് കമ്പിനി അധികൃതർ എത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരും ഈ കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്ന ആവശ്യം കരാർ കമ്പിനി ഉയർത്തിട്ടുണ്ട്. കഴിഞ്ഞ നാലാം ദിവസം മുതൽ ബസുകൾ ടോൾ നൽക്കാതെയാണ് ഓടുന്നത്. ഇത് അനുവദിക്കാനാകിലെന്നും ടോൾ പിരിക്കാൻ പൊലീസ് സംരക്ഷണം വേണം എന്നും ആവശ്യപ്പെട്ടാണ് കരാർ കമ്പനി ഹൈക്കോടതിയിൽ എത്തിയത്.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link Click ചെയ്യുക👇

https://vadakkencheryupdation.com/?p=3336


Share this News
error: Content is protected !!