

വടക്കഞ്ചേരി ; വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ കേന്ദ്രത്തിൽ പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കുന്ന പ്രശ്നത്തിൽ അഞ്ചിന് ചർച്ച.
ഉച്ചയ്ക്ക് രണ്ടിന് പി.പി. സുമോദ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ വടക്കഞ്ചേരിയിൽ എം.എൽ.എ. ഓഫീസിലാണ് ചർച്ച.
സ്‌കൂൾ വാഹനങ്ങൾക്കുള്ള ഇളവ് സംബന്ധിച്ചും ചർച്ച ചെയ്യും. പ്രതിഷേധങ്ങളെത്തുടർന്ന് നിലവിൽ പ്രദേശവാസികളുടെ വാഹനങ്ങൾക്കും സ്‌കൂൾ വാഹനങ്ങൾക്കും പന്നിയങ്കരയിൽ സൗജന്യം അനുവദിച്ചിട്ടുണ്ട്.
ആറുമുതൽ പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കുമെന്ന് കരാർ കമ്പനി അറിയിച്ചതോടെയാണ് ചർച്ച നടത്താൻ തീരുമാനിച്ചത്.
ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ, ജനകീയ സമരസമിതി പ്രതിനിധികൾ, പന്നിയങ്കര ടോൾ കരാർ കമ്പനി അധികൃതർ തുടങ്ങിയവരുമായാണ് ചർച്ച നടത്തുകയെന്ന് പി.പി. സുമോദ് എം.എൽ.എ. പറഞ്ഞു.
കരാർ കമ്പനി വിട്ടുവീഴ്ച ചെയ്‌തേക്കും
പ്രദേശവാസികളുടെയും സ്‌കൂൾ വാഹനങ്ങളുടെയും കാര്യത്തിൽ ഇളവ് നൽകാനാകില്ലെന്നാണ് കരാർ കമ്പനിയുടെ നിലപാടെങ്കിലും ഇത്തവണ വിട്ടു വീഴ്ചയ്ക്കു തയ്യാറായേക്കുമെന്നാണ് സൂചന.
ഓരോ തവണയും സൗജന്യം പിൻവലിക്കാൻ കരാർ കമ്പനി ശ്രമിക്കുമ്പോൾ പ്രതിഷേധം ശക്തമാകുന്നതിനെത്തുടർന്ന് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
തുടർച്ചയായി പ്രതിഷേധങ്ങളുണ്ടാകുന്നതിനാൽ വിഷയത്തിൽ ശാശ്വത പരിഹാരം കാണുകയാണ് കരാർ കമ്പനി ലക്ഷ്യമിടുന്നത്.
.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

