
ദേശീയപാത ചുവട്ട് പാടത്തിന് സമീപം ലോറിക്ക് പുറകിൽ ബൈക്കിടിച്ച് ഉണ്ടായ അപകടത്തിൽ മരണം രണ്ടായി
കോട്ടയം പാമ്പാടി പൂരപ്ര പുളിയുറുമ്പിൽ വീട്ടിൽ സനൽ (25), കൂടെ സഞ്ചരിച്ച കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചി വെള്ളിപറമ്പിൽ വീട്ടിൽ ഇവിയോൺ (25) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച്ച രാത്രി 11.55 നാണ് വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ ചുവട്ട് പാടത്താണ് അപകടം സംഭവിച്ചത്. ബാംഗ്ലൂരിൽ വീഡിയോ എഡിറ്ററായ സനൽ സുഹൃത്ത് ഇവിയോണു മൊത്ത് ബാംഗ്ലൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

മുന്നിൽ പോവുകയായിരുന്ന ലോറി പെട്ടെന്ന് നിർത്തിയപ്പോൾ നിയന്ത്രണം തെറ്റിയ ബൈക്ക് ലോറിക്ക് പുറകിൽ ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സനൽ മരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പക്കൽ 12.30 ഓടു കൂടി ഇവിയോണും മരിച്ചു. വടക്കഞ്ചേരി പൊലീസ് കേസെടുത്തു.സനലിൻ്റെ അച്ഛൻ: സജി അമ്മ: ഷൈല സഹോദരങ്ങൾ: സംഗീത, സനു ഇവിയോണിൻ്റെ അച്ഛൻ: ഫ്രാൻസിസ്
പ്രദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Join ചെയ്യുക
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY
