പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും നാളെ മുതൽ ടോൾ പിരിക്കില്ല

Share this News


പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും നാളെ മുതൽ ടോൾ പിരിക്കില്ല. പന്നിയങ്കര ടോൾപ്ലാസയിൽ ഫെബ്രുവരി 5 വരെ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കില്ല. ഒരു മാസം വരെ തൽസ്ഥിതി തുടരാൻ തീരുമാനം. വാഹനങ്ങളുടെ കണക്കെടുപ്പ് നടത്താൻ വിദഗ്‌ധ സമിതിയെ തീരുമാനിക്കും. പി പി സുമോദ് എം.എൽ.എ ഓഫീസിൽ വെച്ച് ഇന്ന് കൂടിയ സർവ്വകക്ഷി യോഗത്തിൽ ടോളിന്റെ നാലു ഭാഗത്തേക്കും അഞ്ച് കിലോമീറ്റർ പരിധി കണക്കാക്കി സൗജന്യയാത്ര അനുവദിക്കാം എന്നാണ് കരാർ കമ്പനി യോഗത്തിൽ അറിയിച്ചത്. എന്നാൽ സമീപത്തെ 5 പഞ്ചായത്തിലെയും നാലു ചക്ര വാഹനങ്ങളുടെ കണക്കെടുക്കുവാനും അതോടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട ട്രാഫിക് ഡെൻസിറ്റി പരിശോധിക്കുവാനും ആയതിന്റെ തുടർച്ചയായി ഫെബ്രുവരി ആദ്യവാരം ആലത്തൂർ എം പി ഉൾപ്പെടെ ഉള്ളവരുടെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച് യോഗം കൂടുവാനും ഇന്ന് കൂടിയ കരാർ കമ്പനി പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത സർവ്വകക്ഷി യോഗത്തിൽ തീരുമാനമെടുത്തു. യോഗത്തിൽ വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്ത് പ്രസിഡൻ്റുമാർ, NHAI പ്രതിനിധി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HFQy1QkySaJCSE4eJW98IY


Share this News
error: Content is protected !!