നെല്ലിയാമ്പതി റോഡിൽ കാട്ടാന ഇറങ്ങി

Share this News

മരപ്പാലത്തിനു സമീപം നെമ്മാറ നെല്ലിയാമ്പതി റോഡിൽ നിലയുറപ്പിച്ച കൊമ്പൻ

റിപ്പോർട്ട് :ബെന്നി വർഗ്ഗീസ്

നെമ്മാറ നെല്ലിയാമ്പതി സംസ്ഥാന പാത യിൽ കാട്ടാന നിലയുറപ്പിച്ചത് കൊണ്ട് മണിക്കൂറുകൾ നീണ്ട ഗതാഗത തടസം സംഭവിച്ചു. ഇന്നെലെ വൈകുന്നേരം 4 മണിയോടെ കുണ്ടർ ചോലക്കും മരപ്പാലത്തിനും ഇടയിൽ ഉള്ള വളവിൽ കൊമ്പൻ റോഡിൽ നിലയുറപ്പിച്ചതോടെ വാഹന ഗതാഗതം അരമണിക്കൂർ പൂർണമായും തടസപ്പെട്ടു. നെല്ലിയാമ്പതി കണ്ടു മടങ്ങിയ വിനോദ സഞ്ചാരികൾ വഴിയിൽ കുടുങ്ങി. കുറെ സമയം കഴിഞ്ഞു കൊമ്പൻ റോഡിൽ നിന്നും കാട്ടിലേക്കു കയറിപോയതോടെ ഗതാഗതം പുനംസ്ഥാപിക്കപ്പെട്ടു.

പ്രാദേശിക WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/ERrDoqWKzDbAkj3LA5iyFV


Share this News
error: Content is protected !!