അക്ഷരമുറ്റത്തേക്ക് നീന്തിക്കയറാൻ തരൂർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾ.
തരൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ സ്വിം തരൂർ പദ്ധതിയിലൂടെ നീന്തൽ പരിശീലനം പൂർത്തീകരിച്ചാണ് മണ്ഡലത്തിലെ നൂറ്റമ്പതോളം വിദ്യാർത്ഥികൾ ബുധനാഴ്ച സ്കൂളുകളിൽ എത്തുക.
കുട്ടികളുടെ മുങ്ങിമരണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് പി പി സുമോദ് എം എൽ എ സ്വിം തരൂർ പദ്ധതിക്ക് തുടക്കം കുറിച്ചത്.നിയമസഭാ സ്പീക്കർ എം ബി രാജേഷായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തു.തുടർന്ന് കമ്മാന്തറ മദർ തെരേസ യു പി സ്കൂളിലെ നീന്തൽ കുളത്തിൽ ശാസ്ത്രീയമായ നീന്തൽ പരിശീലനം നല്കിയത്.4 മുതൽ 10 വരെ വയസ്സുള്ള വിദ്യാർത്ഥികൾക്കായിരുന്നു പരിശീലനം നല്കിയത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ നിന്നും വിദ്യാർത്ഥികൾ പരിശീലനം പൂർത്തീകരിച്ചത്.രണ്ട് ബാച്ചുകളിലായി ഇത് വരെ നൂറ്റമ്പതോളം പേർ വിജയകരമായി പ രിശീലനം പൂർത്തീകരിച്ചു. നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ പാസിംഗ് ഔട്ട് നടന്നു.പി പി സുമോദ് എം എൽ എ പങ്കെടുത്തു.
സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് വിദ്യാർത്ഥികൾക്ക് സൗജന്യമായി ശാസ്ത്രീയ നീന്തൽ പരിശീലനം നല്കുന്നത്. ആൺ കുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം പരിശീലകരാണ് പരിശീലനം നല്കിയത്.
തൃശൂർ ഫയർ ആൻറ് റെസ്ക്യൂഓഫീസർ വി എസ് സ്മിനേഷ്കുമാറും, പ്രിൻസിയുമായിരുന്നു പരിശീലകർ. മധ്യവേനവധിക്കാലത്ത് വിദ്യാർത്ഥികൾക്ക് ലഭിച്ച പുത്തൻ അനുഭവവുമായാണ് വിദ്യാലങ്ങളിൽ എത്തുക.
പ്രാദേശിക വാർത്തകൾ whats ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇
https://chat.whatsapp.com/ERrDoqWKzDbAkj3LA5iyFV