വടക്കഞ്ചേരിയിലെ റെയിൽവേ റിസർവേഷൻ കൗണ്ടർ അടച്ചു

Share this News


വടക്കഞ്ചേരി  മലയോരമേഖകളിൽനിന്നുൾപ്പെടെ നിരവധിപ്പേർ പതിവായി ടിക്കറ്റ് ബുക്ക് ചെയ്യാനെത്തിയിരുന്ന വടക്കഞ്ചേരിയിലെ റെയിൽവേ റിസർവേഷൻ കൗണ്ടർ അടച്ചു. വടക്കഞ്ചേരി ബസ് സ്റ്റാൻഡിലെ ഗ്രാമപ്പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കൗണ്ടറാണ് ഒന്നാംതീയതി മുതൽ അടച്ചത്.

ലാഭമല്ലെന്ന കാരണം പറഞ്ഞാണ് റെയിൽവേ അടയ്ക്കാനുള്ള ഉത്തരവിട്ടത്. അതേസമയം, ജീവനക്കാരുടെ ശമ്പളവും ഓഫീസ് മുറിയുടെ വാടകയും വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്താണു വഹിക്കുന്നത്. സമീപത്തുള്ള അഞ്ചു പഞ്ചായത്തുകളിൽനിന്നും നെന്മാറയിൽ നിന്നുമുൾപ്പെടെ ആളുകൾ വടക്കഞ്ചേരിയിലെത്തി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

കൗണ്ടർ അടച്ചതോടെ വടക്കഞ്ചേരി മേഖലയിലുള്ളവർക്ക് 33 കിലോമീറ്റർ അകലെയുള്ള തൃശ്ശൂരോ 34 കിലോമീറ്റർ അകലെയുള്ള പാലക്കാട്ടോ എത്തണം.

2013-ലാണു വടക്കഞ്ചേരിയിൽ റെയിൽവേ റിസർവേഷൻ കൗണ്ടർ തുടങ്ങിയത്. മുന്നറിയിപ്പില്ലാതെ പൂട്ടിയതിൽ യാത്രക്കാരുടെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. റിസർവേഷൻ കൗണ്ടർ തുറക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ എം.പി. റെയിൽവേ പാലക്കാട് ഡിവിഷണൽ മാനേജർക്കു കത്ത് നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol

Share this News
error: Content is protected !!