പന്നികുളമ്പ് റോഡിൽ വ്യാപകമായി മാലിന്യം തള്ളുന്നു.

Share this News



വടക്കഞ്ചേരി മംഗലംഡാം പന്നികുളമ്പ് റോഡിലും  സമീപപ്രദേശങ്ങളിലും പ്ലാസ്റ്റിക്ക് ബാഗുകളിലും ചാക്കുകളിലും നിറച്ച് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായിരിക്കുന്നു. അറവുമാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ റോഡിന്റെ വശങ്ങളിൽ തള്ളുന്നതിനാൽ ഇതിൽ നിന്നും വമിക്കുന്ന ദുർഗന്ധം ഈ വഴിയിലൂടെയുള്ള യാത്ര പോലും ദുഷ്കരമായിരിക്കുകയാണ്. മാലിന്യങ്ങൾ ദിനംപ്രതി ഇവിടെ അടിഞ്ഞുകൂടുന്ന സ്ഥിതിയാണുള്ളത് . ഇരുട്ടിന്റെ മറവിലും പകൽ വെളിച്ചത്തിലും ജനങ്ങളെ ഉപദ്രവിക്കുന്ന രീതിയിൽ വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും. ഇവിടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.


മംഗലംഡാം പന്നികുളമ്പ് ഭാഗത്ത്‌
ചാക്കുകളിൽ നിറച്ച് മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നു.
.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol

Share this News
error: Content is protected !!