
മഞ്ഞപ്ര പൂത്തറയിലെ കാറപകടം ;
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ തരൂർ MLA പി പി സുമോദ് സന്ദർശിച്ചു.
ഇന്ന് വൈകീട്ട് വടക്കഞ്ചേരിക്കു സമീപം കണ്ണമ്പ്ര പൂത്തറയിൽ സ്ത്രീ തൊഴിലാളികളുടെ ഇടയിലേക്കു കാർ ഇടിച്ചു കയറി 8 പേർക്കു പരുക്ക് പറ്റി വീടിന്റെ നിർമാണ പ്രവർത്തി കഴിഞ്ഞു മടങ്ങിയ സ്ത്രീ തൊഴിലാളികൾക്കിടയേിലക്കാണു കാർ പാഞ്ഞു കയറിയത്. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ തൃശൂർ മെഡിക്കൽ കോളജിലും മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മഞ്ഞപ്രയിലെ ജോലിക്കു ശേഷം പുളിങ്കുട്ടം റോഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു സ്ത്രീകൾ.സംഭവത്തിൽ കാറോടിച്ച ആളെയും അപകടം ഉണ്ടാക്കിയ കാറും വടക്കഞ്ചേരി പൊലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ആലത്തൂർ സ്വദേശിയാണ് കാർ ഓടിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവം അറിഞ്ഞ ഉടനെ തന്നെ തരൂർ MLA പി.പി സുമോദ് ആശുപത്രിയിൽ എത്തി നേരിട്ട് കണ്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
