ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വിജയം.

Share this News

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വിജയം. കാൽനൂറ്റാണ്ടിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്.  എഎപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. എഎപിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ തുടങ്ങിയവരും ബിജെപി മുന്നേറ്റത്തിൽ കടപുഴകി.ന്യൂഡൽഹിയിൽ അരവിന്ദ്‌ കെജ്‌രിവാളിന്‌ തോൽവി. 1844 വോട്ടുകൾക്കാണ്‌ പരാജയപ്പെട്ടത്‌.ന്യൂഡൽഹി മണ്ഡലത്തിൽ ബി.ജെ.പിയുടെ പർവേശ് സാഹിബ് വർമയാണ് 3000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ക്രെജ്രിവാളിനെ അട്ടിമറിച്ചത്. ക്രെജ്രിവാൾ 22057 വോട്ടും സാഹിബ് സിങ് വർമ 25057 വോട്ടും നേടി. മൂന്നാം സ്ഥാനത്തെത്തിയ കോൺഗ്രസിൻ്റെ സന്ദീപ് ദീക്ഷിത് 3873 വോട്ട് പിടിച്ചു.ആം ആദ്‌മി പാർട്ടിയിലെ രണ്ടാമനും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദി ജംങ്പുര നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി തർവീന്ദർ സിങ് മർവയോടാണ് പരാജയപ്പെട്ടത്. ഏകദേശം 600 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തർവീന്ദർ സിങ് മർവ സിസോദിയയെ അട്ടിമറിച്ചത്.

മനീഷ് സിസോദിയ 34060 വോട്ടും തർവീന്ദർ സിങ് മർവ 34632 വോട്ടും നേടി. മൂന്നാം സ്ഥാനത്തെത്തിയ കോൺഗ്രസിന്റെ ഫർഹദ് സുരി 6,866 വോട്ട് പിടിച്ചു. ഈ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായ പത്പർഗഞ്ചിൽ നിന്ന് ജംങ്പുരയിലേക്ക് മാറി മത്സരിക്കുകയായിരന്നു സിസോദിയ.ഫെബ്രുവരി അഞ്ചിനായിരുന്നു ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്. ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. 13,766 പോളിങ്ബൂത്തുകളിലായാണ് ഡൽഹി ജനവിധി രേഖപ്പെടുത്തിയത്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News
error: Content is protected !!